പശുകടത്തെന്നാക്രോശിച്ച് രാജസ്ഥാനില്‍ കൊന്നത് 55 വയസ്സുകാരനെ

പശുവിനെ കടത്തിയെന്നാക്രോശിച്ച് രാജസ്ഥാനിലെ പശു സംരക്ഷണ സമിതി അമ്പത്തിയഞ്ച് വയസ്സുകാരനായ വൃദ്ധനെ അടിച്ചുകൊന്നു. ഹരിയാന സ്വദേശിയായ പെഹ് ലു ഖാനാണ് രാജസ്ഥാനിലെ അല്‍വാറില്‍ വെച്ച് കൊല്ലപ്പെട്ടത്. അറവുശാലയിലേക്ക് പശുക്കളെ കൊണ്ട് വരുന്നു എന്ന് പ്രചരിപ്പിച്ച് തീവ്രഹൈന്ദവസംഘടന പ്രവര്‍ത്തകരെ ഒരുമിച്ചുകൂട്ടുകയായിരുന്നു പശു സംരക്ഷണ സമിതി. ബജ്റംഗ്ദള്‍ , വി എച്ച് പി പ്രവര്‍ത്തകര്‍ ആയിരുന്നു അക്രമിസംഘത്തില്‍ പ്രധാനമായും. ഇരുന്നൂറിനടുത്ത് പേരാണ് 55 വയസ്സുകാരനായ ഖാനെ കൂട്ടം ചേര്‍ന്ന് തല്ലിക്കൊന്നത്

images (4)

സംഭവത്തില്‍ കണ്ടാലറിയുന്ന ആറുപേര്‍ക്കെതിരെ കേസെടുത്ത പോലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു. പശുകളെ വില കൊടുത്തു വാങ്ങിയ രേഖകള്‍ കാണിച്ചിട്ടും പശുകടത്തെന്ന നുണ പ്രചരിപ്പിച്ച് ഖാനെ അടിച്ച് കൊല്ലുകയായിരുന്നു.

Be the first to comment on "പശുകടത്തെന്നാക്രോശിച്ച് രാജസ്ഥാനില്‍ കൊന്നത് 55 വയസ്സുകാരനെ"

Leave a comment

Your email address will not be published.


*