പിണറായി പറഞ്ഞ ആ നാലു ബാഹ്യശക്തികള്‍ ഇവരാണ്

ഡിജിപി ആസ്ഥാനത്ത് സമരം ചെയ്യാനെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയോടൊപ്പം ബാഹ്യശക്തികളുണ്ടായിരുന്നുവെന്നാണ് കേരള മുഖ്യമന്ത്രി പറഞ്ഞിരുന്നത്. മഹിജക്ക് നേരെയടക്കമുള്ള പോലീസ് അതിക്രമത്തെ ന്യായീകരിച്ചതും ഈ ബാഹ്യശക്തികളുടെ സാന്നിധ്യം പറഞ്ഞായിരുന്നു. ആരൊക്കെയാണ് അവര്‍? സോഷ്യല്‍മീഡിയയിലെ പ്രതികരണങ്ങള്‍ വായിക്കാം :

ഷഫീഖ് താമരശ്ശേരി എഴുതുന്നു : ” കെ.എം. ഷാജഹാന്‍ , ഷാജര്‍ഖാന്‍, മിനി, ശ്രീകുമാര്‍
ദേ ഇവരാണാ നാലുപേര്‍…
പിണറായി ഭഗവാന്‍ ഡി.ജി.പി മുത്തപ്പനെ പ്രതിഷ്ഠിച്ച പുണ്യയിടം സമരങ്ങള്‍ കൊണ്ടശുദ്ധമാക്കിയ അശ്രീകരങ്ങള്‍…
പറ്റൂച്ചാ പണ്ട് സെക്രട്ടറിയേറ്റ് പരിസരത്തെ ചെങ്ങറ ഐക്യദാര്‍ഡ്യ സമരവേദി ആഭാസം കൊണ്ടശുദ്ധമാക്കിയെന്ന് പറഞ്ഞ് ചാണകവെള്ളം തളിച്ച പുരോഗമനക്കൂട്ടരെ വിട്ട് ഒരു ശുദ്ധികലശം ചെയ്യിപ്പിക്കുന്നത് നല്ലതാ…
സമരല്ലേ നടന്നേ…
മോശായിക്കാണൂലേ…”

എസ് യു സി ഐ നേതാവും വിദ്യാഭ്യാസ പ്രവര്‍ത്തകനുമാണ് ഷാജര്‍ഖാന്‍.

യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥിനി സൂര്യഗായത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം :

” സഖാവ് ഷാജർഖാൻ സമരത്തിന് തൊട്ടുമുൻപുള്ള ദിവസം എന്നെ വിളിച്ചിരുന്നു.
“സൂര്യാ..ജിഷ്ണുവിൻറെ അമ്മ വരുന്നുണ്ട്..ആ അമ്മയ്ക്കൊപ്പം നമ്മൾ നിൽക്കണം..വരണം..ഞാൻ ഫോണിലൊരു മെസേജ് അയച്ചിട്ടുണ്ട്”

പക്ഷേ ശാരീരിക അസ്വസ്ഥതകൾ കാരണം പോകാൻ കഴിഞ്ഞില്ല..
പിന്നീട് വാർത്തകളിലൂടെയാണ് അറിഞ്ഞത് അദ്ദേഹം അറസ്റ്റിലാണെന്ന്…

സഖാവ് എന്തു കുറ്റമാണ് ചെയ്തതെന്ന് മനസിലാവുന്നില്ല.
അഴിമതിനടത്തിയോ..അതോ ആസ്ഥാനത്ത് തീവ്രവാദം നടത്തിയോ…

ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം ജിഷ്ണുവിൻറെ കാര്യത്തിനായി വിളിക്കുന്നത് കഴിഞ്ഞദിവസം മാത്രമായിരുന്നില്ല.

മുൻപ് ഒരു ദിവസം അദ്ദേഹം വിളിച്ച് പറഞ്ഞത് ഓർമയുണ്ട്.
“സൂര്യാ..ജിഷ്ണുവിൻറെ അമ്മ ആഹാരം പോലും കഴിക്കുന്നില്ല. ആരോഗ്യസ്ഥിതി പോലും മോശമാണ്.അവർ മുൻപത്തേക്കാൾ ഓരോ ദിവസം കഴിയും തോറും മെലിയുകയാണ്..”

സഖാവ് ഇത് പറയുമ്പോഴും അദ്ദേഹത്തിൻറെ ശബ്ദത്തിൻറെ ഇടർച്ച..മനസിലെ വേദന എനിക്ക് മനസിലായിരുന്നു.

മഹിജ എന്ന അമ്മ തീവ്രവാദികളുടെ കൈയിലാണെന്ന് പറയാൻ ഭരണപക്ഷപ്രതിനിധികൾക്ക് ഉളുപ്പില്ലേ?
ആ സഖാവിൻറെ ആത്മാർത്ഥത മനസിലാക്കണമെങ്കിൽ കീബോർഡ് വിപ്ലവകാരികൾ ഒന്ന് ചവിട്ടി നിൽക്കുന്ന മണ്ണിലേക്കെങ്കിലും നോക്കണം.
പകരം മുതലെടുപ്പെന്ന് എഴുതികൂട്ടുന്നവർ ആ അമ്മയ്ക്കുവേണ്ടി .., അല്ലേൽ ആലപ്പുഴയിലെ അനന്തുവിൻറെ അമ്മയ്ക്കുവേണ്ടിയെങ്കിലും ഒന്ന് ശബ്ദിക്കണം..
കാരണം മനുഷ്യസ്നേഹമുള്ളവർ ഇപ്പോൾ തുറങ്കിലാണ് …

സഖാവ് ഷാജർഖാനും സഖാവ് മിനിയും വി എസിൻറെ മുൻ സന്തതസഹചാരി കെ എം ഷാജഹാനും ജാമ്യമില്ലാ വകുപ്പ് പ്രകാരം പിടിച്ചിടാനുള്ള കൊടും കുറ്റവാളികളാണെന്ന് തോന്നുന്നില്ല.
അവർ തോക്കും ബോംബുമായി വന്നവർ അല്ല.പിന്നെ എന്തിൻറെ പേരിലാണ് ഈ ദാർഷ്ട്യം? സ്വാതന്ത്ര്യം എന്നത് സപ്പോർട്ടാൻ മാത്രമല്ല..വിമർശിക്കാൻ കൂടിയുള്ളതാണ്.

ഇവരുടെയൊന്നും രാഷ്ട്രീയവുമായി എനിക്ക് ഏതൊരുവിധ യോജിപ്പുമില്ല.പക്ഷേ അവരോട് നിങ്ങൾ കാണിച്ചത് അനീതിയാണെന്ന് മനസിലാക്കാൻ എനിക്ക് എൻറെ രാഷ്ട്രീയം മതിയാകും.

ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കുക…!!! ”

images (10)

മുന്‍മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്റെ പ്രൈവറ്റ് സെക്രടറിയായിരുന്നു കെ എം ഷാജഹാന്‍.

മാധ്യമപ്രവര്‍ത്തകന്‍ സാബ്ലു തോമസ് എഴുതി : ” എസ് യു സി ഐ യുടെ നേതാവ് ഷാജർ ഖാനാണു ജിഷ്ണുവിന്റെ ‘അമ്മ’ മഹിജയ്‌ക്കൊപ്പം ഡി ജി പി ഓഫിസിലേക്ക് പോയി അറസ്റ്റിലായ, ഇപ്പോഴും റിമാന്റിലുള്ള ഒരാൾ. ഒരു ഇരുപത് വർഷമായി എനിക്ക് പരിചയമുള്ള ഒരാൾ. ഫോണിലും നേരിട്ടും ഇടയ്ക്കിട്ടയൊക്കെ സംസാരിക്കുന്ന ഒരാൾ.
സ്വാശ്രയ കോളേജ് വിഷയത്തിൽ ആദ്യം മുതൽ കൃത്യമായ നിലപാടുള്ള ഒരാൾ.
എസ് യു സി ഐയുടെ രാഷ്ട്രീയത്തോടൊക്കെ വളരെയേറെ വിമർശനമുള്ള ഒരാളാണ് ഞാൻ. അത് ഇനിയും തുടരും.
എന്നാലും ഷാജർ ഖാനും മിനിയുമൊക്കെ ക്രിമിനലുകളാണ് എന്നൊക്കെ തോന്നുന്നവരോട് ഒന്ന് മാത്രമേ പറയാന്നുള്ളൂ.ഭാ പുല്ലേ. ”

ജാമ്യമില്ലാ കേസില്‍ റിമാന്റിലാണിപ്പോള്‍ നാലു പേരും.

തോക്ക് സ്വാമി ഉണ്ടായിരുന്നു എന്നായിരുന്നു പിണറായിയുടെ മറ്റൊരാരോപണം. അദ്ദേഹം മുൻകൂർ വാങ്ങിയ അപ്പോയിന്റ്മെന്റ് പ്രകാരം‌ തീവ്രവാദ ബന്ധമുള്ള ഒരു ഇൻഫർമേഷൻ ഡിജിപി ലോക്നാഥ് ബെഹ്‌റയുമായി ചർച്ച ചെയ്യാനായിരുന്നു.

അസ്ലഹ് ഷാ എഴുതുന്നു :
”തോക്ക് സ്വാമി അവിടെ ചെന്നത് മുൻകൂർ വാങ്ങിയ അപ്പോയിന്റ്മെന്റ് പ്രകാരം‌ തീവ്രവാദ ബന്ധമുള്ള എന്തോ ഇൻഫർമേഷൻ ബെഹ്‌റയുമായി ചർച്ച ചെയ്യാനായിരുന്നുവെന്ന് ജിഷ്ണുവിന്റെ ബന്ധു ചാനൽ ചർച്ചയിൽ

സംഗതി വിഷയവുമായി ബന്ധമില്ലെങ്കിലും ഒരു സംസ്ഥാനത്തിന്റെ പോലീസ് മേധാവിയുടെ ഇൻഫൊർമർ കൊള്ളാം.

എവിടെപ്പോയി കേരളത്തിലെ കമ്യുണിസ്റ്റുകൾ ഇങ്ങേരെ മാറ്റുന്ന കാര്യത്തിൽ ഇനിയും മുഖ്യമന്ത്രിയുടെ ഗൂഢ മൗനങ്ങൾക്കും ഏകാധിപത്യ പ്രവണതകൾക്കും എതിരെ ശബ്ദമുയർത്താൻ ആരുമില്ലേ പാർട്ടിക്കകത്ത്‌ ”

Be the first to comment on "പിണറായി പറഞ്ഞ ആ നാലു ബാഹ്യശക്തികള്‍ ഇവരാണ്"

Leave a comment

Your email address will not be published.


*