കെ എം ഷാജഹാന്‍റെ അമ്മ എൽ തങ്കമ്മ നിരാഹാര സമരം ആരംഭിക്കുന്നു

 

കെ എം ഷാജഹാന്‍റെ അമ്മ എൽ തങ്കമ്മ ഇന്ന് നിരാഹാര സമരം തുടങ്ങും. ജിഷ്‌ണു പ്രണോയിയുടെ അമ്മ മഹിജ ജിഷ്ണുവിന്റെ കൊലയാളികളെ അറസ്റ് ചെയ്യാൻ ആവശ്യപ്പെട്ടു നടത്തിയ സമരത്തെ പിന്തുണച്ചതിന്റെ പേരിൽ ജാമ്യമില്ലാ വകുപ്പിൽ റിമാന്റിൽ കഴിയുകയാണ് വി എസ് അച്യുതാന്ദന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി കൂടിയായ കെ എം ഷാജഹാൻ. മകനെ ജയിലിൽ നിന്ന് മോചിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് തങ്കമ്മയുടെ സമരം.

ലാവ്‌ലിന്‍ കേസ് ഉള്‍പെടെയുള്ള വിഷയങ്ങളില്‍ ശക്തമായ നിലപാടെടുക്കുകയും സര്‍ക്കാരിനെതിരായി വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്ത ഷാജഹാനെതിരായ പ്രതികാര നടപടിയാണ് അറസ്റ്റ് എന്നാരോപിച്ചാണ് 87 വയസ്സുള്ള തങ്കമ്മ നിരാഹാരം നടത്തുന്നത്.

Be the first to comment on "കെ എം ഷാജഹാന്‍റെ അമ്മ എൽ തങ്കമ്മ നിരാഹാര സമരം ആരംഭിക്കുന്നു"

Leave a comment

Your email address will not be published.


*