കാശ്മീരികളുടെ മനസ്സറിയുന്നതില്‍ നാം പരാജയപ്പെട്ടെന്ന് പ്രശാന്ത് ഭൂഷണ്‍

ശ്രീനഗര്‍ ഉപതെരഞ്ഞെടുപ്പിലെ പോളിങ്ങ് ശതമാനം വ്യക്തമാക്കുന്നത് കാശ്മീര് ജനതയുടെ മനസ്സ് കീഴടക്കുന്നതില്‍ നാം പരാജയപ്പെട്ടുവെന്നതാണെന്ന് പ്രമുഖ നിയമജ്ഞനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍. ശ്രീനഗറിലെ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത് വെറും 6.5% കശ്മീരികളാണ്. കഴിഞ്ഞ മുപ്പതുവര്‍ഷങ്ങളില്‍ ആദ്യമായാണ് കശ്മീരില്‍ വോട്ടിങ് ശതമാനം ഇത്രയും കുറയുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ വിമോചനപ്പോരാളികള്‍ ആഹ്വാനം ചെയ്തിരുന്നു.

2016 ജൂലൈ 8ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ട ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പെന്ന പ്രത്യേകതയുണ്ട് ഈ തെരഞ്ഞെടുപ്പിന്. ഇന്ത്യന്‍ സൈന്യത്തിന്റെ തുടര്‍ച്ചയായ പെല്ലറ്റ് ഗണ്‍ പ്രയോഗവും കാശ്മീരികളെ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ പ്രേരിപ്പിച്ചു.

അതേ സമയം , പ്രതിഷേധത്തിനിടയില്‍ ബിഎസ്എഫിന്റെ നേരിട്ടുള്ള വെടിവെപ്പില്‍ വിദ്യാര്‍ത്ഥികള്‍ അടക്കം എട്ട് പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസവും കാശ്മീരില്‍ പെലറ്റ് ആക്രമണമുണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒപ്പം കശ്മീരില്‍ ഇന്റര്‍നെറ്റ് സൗകര്യം വിഛേദിച്ചിരിക്കുകയാണ്.

Photo – Indian Express

Be the first to comment on "കാശ്മീരികളുടെ മനസ്സറിയുന്നതില്‍ നാം പരാജയപ്പെട്ടെന്ന് പ്രശാന്ത് ഭൂഷണ്‍"

Leave a comment

Your email address will not be published.


*