“കാട് കയറാത്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറെ” കുറിച്ച്…

വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി രംഗത്തെ കള്ളത്തരങ്ങളിലേക്കും സെൽഫ് പ്രൊമോഷൻ നാടകങ്ങളിലേക്കും വിരൽ ചൂണ്ടുന്ന ഫേസ്ബുക് പോസ്റ്റ് വൈറലാവുന്നു. കേരളത്തിലെ അറിയപ്പെടുന്ന ഒരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറെ കുറിച്ചുള്ള ഷൈജു ശിവദാസനെന്ന സഹപ്രവർത്തകന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത് . വാരികകളിലെ ഫോട്ടോ എഴുത്തിലൂടെയും ഫോട്ടോ പരിശീലന കളരിയിലൂടെയും പ്രശസ്തനായ ഫോട്ടോഗ്രാഫേർക്കെതിരെ നേരത്തെയും പല ഫോട്ടോഗ്രാഫർമാരും രംഗത്തു വന്നിരുന്നു. തനിക്കു പ്രിയപ്പെട്ടവരേ മാത്രം വളരാൻ അനുവദിക്കുന്നു. ബാക്കിയുള്ളവരെ ഇൻഡസ്ട്രിയിൽ നിന്ന് ഇല്ലായ്മ ചെയ്യാൻ പ്രവർത്തിക്കുന്നു എല്ലാമായിരുന്നു നേരെത്തെ ഉയർന്ന ആരോപണങ്ങൾ.

പ്രകൃതി സംരക്ഷകനായി സ്വയം അവതരിപ്പിക്കുന്ന ഫോട്ടോഗ്രാഫർ നീലഗിരി മലകളിലെ റിസോർട്ട് ചൂഷണങ്ങൾക്ക് കൂട്ട് നിൽക്കുന്നുവെന്നും, പ്രകൃതി സംരക്ഷണത്തിന് വേണ്ടിയുണ്ടാക്കിയ കൂട്ടായ്മയിൽ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും പോസ്റ്റിൽ ആരോപിക്കുന്നുണ്ട്. കാട്ടിൽ നിന്ന് അതി സാഹസികമായി പകർത്തിയ പല ചിത്രങ്ങളും സുരക്ഷിത സാഹചര്യങ്ങളിൽ സഫാരിക്കിടെ പകർത്തിയതാണെന്നും തെളിവ് സഹിതം ഷൈജു ശിവദാസൻ ആരോപിക്കുന്നുണ്ട്.

പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം :

“സുഹൃത്തേ …

നിങ്ങളിപ്പോൾ എഴുത്തുകാരനും വന്യജീവി ഫോട്ടോഗ്രാഫറും ആയോധന കലാ പരിശീലകനും ആണെന്നാണല്ലോ വെപ്പ് . പ്രമുഖ ആഴ്ചപ്പതിപ്പിലും സഞ്ചാര മാഗസീനിലും മറ്റും ഞാനും വായിക്കാറുണ്ട് ചിത്രങ്ങൾ , ലേഖനങ്ങൾ , ഫോട്ടോഗ്രാഫി പരിശീലന കളരികൾ . നമ്മൾ കണ്ടുമുട്ടുമ്പോൾ എനിക്കും നിങ്ങളെക്കുറിച്ചുള്ള ധാരണകൾ ഇങ്ങനെയൊക്കെ തന്നെയായിരുന്നു. ക്യാമ്പുകളിൽ കൂടിയാണ് നമ്മൾ പരിചയപ്പെട്ടത് , പിന്നീട് കുറേ യാത്രകൾ … യാത്രകൾ എന്നാൽ വെറും യാത്രകളല്ല ., എന്നോട് കൂടെ വരാൻ ആവശ്യപ്പെട്ടപ്പോൾ മാത്രം ഞാൻ വന്നിട്ടുള്ള യാത്രകൾ … ഒരിക്കൽ പോലും നിങ്ങളോടൊപ്പം ഞാനും വരട്ടെ എന്നോ , എന്നെ കൊണ്ടു പോകുമോ എന്നോ ഞാൻ ചോദിച്ചിട്ടില്ല.. ഓർമ്മയുണ്ടല്ലോ അല്ലേ..?
എങ്ങോട്ടാണ് നമ്മൾ കൂടുതൽ തവണ പോയത് ? സംശയമില്ല മസിനഗുഡിയിൽ വനത്തിനരികിലെ ബ്രസീല് ഫുട്ബോള് താരങ്ങളുടെ പേരുകളില് അറിയപ്പെടുന്ന ആനകള് വരുന്ന
വീട്ടിലേക്ക് തന്നെ .. പിന്നെ തട്ടേക്കാട് സുരക്ഷിത താവളത്തിലേക്ക് , കാന്തല്ലൂർ ഫാം സ്റ്റേയിലേക്ക് , വയനാട്ടിലെ കാപ്പിത്തോട്ടത്തിലേക്ക്, ടോപ് സ്റ്റേഷനിലേക്ക് , കമ്പം തേനിയിലേക്ക് , ഊട്ടിയിലെ വാടക വീട്ടിലേക്ക് … പിന്നെയും കുറേയേറെ സ്ഥലങ്ങളിലേക്ക് …. പക്ഷെ നമ്മൾ ഒരിക്കലും പോകാത്ത ഒരു സ്ഥലമുണ്ട് അറിയുമോ …? “കാട് ” . നമ്മൾ ഒരിക്കലും കാട്ടിൽ പോയിട്ടില്ല ., അപ്പോൾ ഞാൻ കരുതി നിങ്ങൾ തനിച്ച് കാട്ടിൽ പോകുന്ന ആളല്ലേ ഞാനറിയാതെ തനിയെ കാടുകയറുന്നുണ്ടാകാം . പക്ഷെ പിന്നെയാണ് ഞാൻ മനസ്സിലാക്കിയത് തനിച്ചോ കൂട്ടമായോ നിങ്ങൾ കാടിന്റെ ഏഴയലത്തുപോലും പോകുന്നില്ല . പോകുന്നതെല്ലാം എല്ലാവരും കടന്നു പോകുന്ന ട്രക്കിംഗ് റൂട്ടുകളിലൂടെ മാത്രം അതും ആ സ്ഥലത്ത് പരിചയസമ്പന്നനായ ഒരു പ്രദേശവാസിയോടൊപ്പം മാത്രം . അപ്പോൾ പിന്നെ ഏകനായ് നടന്നെടുത്തെന്നു പറയുന്ന ചിത്രങ്ങളോ ? അതും എല്ലാവർക്കും അറിയാം പ്രമുഖപത്രത്തിലെ ജീവനക്കാർക്ക് ഒഴികെ എല്ലാവർക്കും അറിയാം . മുഴുവൻ ആ കാനനഗ്രഹത്തിന്റെ വരാന്തയിലും മുറ്റത്തുമിരുന്ന് എടുത്ത ചിത്രങ്ങൾ അല്ലെങ്കിൽ അതു പോലെയുള്ള സ്ഥലങ്ങളിൽ ഇരുന്ന് എടുത്തവ . പാവം അനുയായികൾ ഇതൊന്നുമറിയാതെ ആരാധനാ മൂർത്തിയെ പൂജിച്ചു കൊണ്ടേയിരിക്കുന്നു .
നിങ്ങൾ എല്ലാറ്റിനും എതിരാണ് പശ്ചിമഘട്ടത്തെ സംരക്ഷിക്കുന്നതിൽ നിങ്ങൾ കാണിക്കുന്ന ജാഗ്രതയും അതേപ്പറ്റിയുള്ള വ്യാകുലതകളും വായനാസമൂഹത്തിന് നന്നായി അറിയാം . പക്ഷെ എനിക്ക് മനസ്സിലാകാത്തത് എന്തുകൊണ്ട് നിങ്ങൾ നീലഗിരിയെ വെട്ടിക്കീറിപ്പണിയുന്ന റിസോർട്ടുകളെ അനുകൂലിക്കുന്നു ? അവർ നിങ്ങളുടെ ചങ്ങാതിമാർ ആയതു കൊണ്ടോ? അവർ നിർമ്മാണ അനുമതിക്കായി തമിഴ്നാട് സർക്കാരിൽ സമ്മർദ്ദം ചെലുത്തി വാങ്ങിയ രേഖകളെപ്പറ്റി സംസാരിക്കുമ്പോൾ നിങ്ങൾ ആവേശഭരിതനാകുന്നു . JCB പണിയാൻ പാടില്ലാത്ത , കുഴൽ കിണർ കുഴിക്കാൻ അനുവാദമില്ലാത്ത നീലഗിരിയിൽ അതൊക്കെ പുഷ്പം പോലെ അനുമതി നേടിയെടുക്കുന്നവരെക്കുറിച്ച് നിങ്ങൾ വീരസ്യം പറയുന്നു. നിങ്ങൾക്കും ഉണ്ടല്ലോ അവിടെ ഏക്കർ കണക്കിന് ഭൂമി അല്ലേ ? അവനവന്റെ കാര്യം വരുമ്പോൾ എല്ലാപരിസ്ഥിതിയും മാങ്ങാത്തൊലിയാകും അല്ലേ.. ഇപ്പോൾ പോകാറില്ലേ താങ്കൾ ഫെയ്സ് ബുക്കിൽ പരസ്യം ചെയ്യാറുള്ള നീലഗിരിയിലെ റിസോർട്ടിലേക്ക് .. അവിടുത്തെ കാട്ടുതീ കെടുത്തിയതൊക്കെ വായിച്ചിരുന്നു ഫെയ്സ് ബുക്ക് പേജിലൂടെ .

ഇരിക്കുന്ന വീട് വിറ്റിട്ട് ഒന്നിലധികം വാടക വീടുകൾ കൈവശം വെച്ചിട്ടുള്ള നിങ്ങൾ വേദികളിൽ ആരെങ്കിലും വീടെവിടെ എന്നു ചോദിക്കുമ്പോൾ വികാരഭരിതനായി മറുപടി പറയുന്നത് ഞാനും കേട്ടിട്ടുണ്ട് “ വീടാണ് ഞാനും തേടുന്നത് ” എന്ന് . നമ്മൾ ഒന്നിച്ച് ബന്ദിപ്പൂർ JLRൽ രണ്ടു ദിനങ്ങൾ വന്യ ജീവി ഫോട്ടോഗ്രാഫി ക്കായി തങ്ങിയത് ഓർക്കുന്നുണ്ടോ ? അവിടെ വെച്ചാണ് നമുക്ക് കാലത്ത് 7.50 മുതൽ ഏതാണ്ട് 9 മണി വരെ തേക്കിൻ മുകളിൽ ഇരുന്ന് മാനിനെ ഭക്ഷിക്കുന്ന പുളളിപ്പുലിയുടെ ചിത്രങ്ങൾ ലഭിച്ചത്. വീഡിയോയും ഉണ്ടായിരുന്നു. നമ്മൾ സഫാരിജീപ്പിന്റെ മൂന്നാം നിരയിൽ ആയിരുന്നു ഇരുന്നത് . താങ്കൾ ട്രൈപ്പോടൊക്കെ ഫിറ്റ് ചെയ്ത് 400mm 2.8 ലെൻസിൽ ചിത്രങ്ങൾ എടുത്തു , ഞാൻ D90യിലും പക്ഷെ പിന്നീട് ആ ചിത്രങ്ങൾ അറിയപ്പെട്ടത് സഫാരി വണ്ടിയിൽ ഇരുന്ന് എടുത്ത ചിത്രങ്ങളായല്ല അവ ഉപയോഗിച്ച് നിങ്ങൾ പല കഥകൾ എഴുതി . നിങ്ങളുടെ എഴുത്തിൽ മായമുണ്ട് എന്ന് ആദ്യമായി എനിക്ക് സംശയമുണ്ടായതും അപ്പോഴാണ് . ഒപ്പം തന്നെ നിങ്ങൾ സഫാരിജീപ്പിൽ ഇരുന്ന് ഫോട്ടോ എടുക്കുന്നവരെ പൊതുസമൂഹത്തിനു മുന്നിൽ പരിഹസിച്ച് തള്ളി .
തള്ളലാണല്ലോ നമ്മുടെ ആയുധം അല്ലേ .. തള്ളൽ മാത്രമല്ല എതിരാളികളെ വകവരുത്താൻ കൂടെ നിൽക്കുന്നവരെ എങ്ങനെ ഉപയോഗിക്കാം എന്ന കാര്യത്തിൽ ഡോക്ടറേറ്റ് എടുത്തയാളാണ് നിങ്ങൾ. നിങ്ങൾ ഒരാളെപ്പറ്റി കുറ്റം പറയുന്നത് കേട്ടാൽ നമ്മൾ ആ വ്യക്തിയെ വെറുത്തു പോകും എന്ന് മാത്രമല്ല അവരോട് വല്ലാത്ത പക കൂടി ഉണ്ടാക്കും നമ്മുടെ മനസ്സിൽ . മഹാഭാരതത്തിലെ ശകുനി അങ്ങേയ്ക്ക് മുന്നിൽ തലകുനിക്കും . നിങ്ങൾ കുറ്റം പറയാത്തവരായി ഭൂമിയിൽ ആരെങ്കിലും ഉണ്ടോ? ഉണ്ട് പ്രമുഖആഴ്ചപ്പതിപ്പിലെ ഒരാളെ നിങ്ങൾ കുറ്റം പറയുന്നത് ഞാൻ ഇതുവരെ കേട്ടിട്ടില്ല . നിങ്ങളുടെ മേൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരെ സോഷ്യൽ മീഡിയയിൽ വലിച്ചു കീറാൻ ഞാനും സുഹൃത്തുക്കളും കുറേ കഷ്ടപ്പെട്ടിട്ടുണ്ട് . ചിലതൊക്കെ അവർ ആരെങ്കിലും ഒരു പരാതി കൊടുത്തിരുന്നുവെങ്കിൽ പോലീസ് സ്റ്റേഷനിൽ എന്നോടൊപ്പം ഹരിതപുഞ്ചിരിയുമായി നിൽക്കാമായിരുന്നു . പക്ഷെ ഞാനും രക്ഷപ്പെട്ടു നിങ്ങളും രക്ഷപ്പെട്ടു, ആരും പരാതിപ്പെട്ടില്ല കാരണം അവരൊക്കെ മാന്യരായിരുന്നു , അവർക്കൊക്കെ വേറെ തൊഴിൽ ഉണ്ടായിരുന്നു . തൊഴിലിന്റെ കാര്യം പറഞ്ഞപ്പോഴാണ് ഓർമ്മ വന്നത് , നിങ്ങൾക്ക് എന്താണ് തൊഴിൽ ? എന്താണ് വരുമാനം ? കാരണം ആഴ്ചപ്പതിപ്പല് ലേഖനം എഴുതിയും വല്ലപ്പോഴും പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെയും വരുമാനത്തിൽ നിന്നും ജീവിക്കാൻ പറ്റുമോ ? പറ്റില്ലെന്ന് നിങ്ങൾ തന്നെ തെളിയിച്ചിട്ടുണ്ട് . പണത്തിന്റെ കണക്ക് നമുക്ക് പിന്നീട് ചർച്ച ചെയ്യാം . നമുക്ക് കാട്ടിലേക്ക് വരാം , ക്യാമ്പുകളിലേക്ക് വരാം , ക്യാമ്പുകളിൽ നല്ല ക്യാമറയുമായി വരുന്നവരൊക്കെ നിങ്ങളുടെ നോട്ടപ്പുള്ളികളായിരുന്നു . അത് വിവാദമായപ്പോൾ നിങ്ങൾ ക്യാമ്പുകളിൽ ന്യായങ്ങൾ നിരത്തി . കാട്ടിൽ ക്യാമറയില്ലാതെ സഞ്ചരിക്കണമെന്നും പിന്നീട് ക്യാമറയുമായി പോകണമെന്നൊക്കെ . അല്ലാതെ ആദ്യകാല യാത്രകളിൽ ക്യാമറ കയ്യിൽ ഇല്ലാതിരുന്നതുകൊണ്ടല്ലാ ! ലേ ..
നിങ്ങളുടെ തട്ടിപ്പിന് കുടപിടിക്കുന്നവരിൽ ഒരാളാണ് ടോപ് സ്റ്റേഷനിലെ പ്രമുഖ ഗൈഡ് . അയാളുടെ വീട്ടിലെ മുറികൾക്കും പെരിയാർ റിസോർട്ടിലെ മുറികൾക്കും ഒരേ വാടക . ഒന്നു പരിമിത സൗകര്യങ്ങൾ പോലും ഇല്ലാത്ത വീട് മറ്റേത് സാമാന്യം കൊള്ളാവുന്ന ഹോട്ടൽ മുറി . നിങ്ങൾ ക്യാമ്പിനു വരുന്നവരെ പ്രമുഖ ഗൈഡിന്റെ വീട്ടിൽ കിടത്തും നമ്മൾ പെരിയാറിലും കിടക്കും … ഓർമ്മകൾ ഉണ്ടാകും അല്ലേ …
നിങ്ങൾ എക്കാലത്തെയും പോലെ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഒളിച്ചോടുകയേ ഉള്ളൂ … എന്തായി നമ്മുടെ “WINGS OF NATURE ” ന്റെ പണമൊക്കെ സൂക്ഷിച്ചു വെച്ചിട്ടുണ്ടല്ലോ അല്ലേ …? പണത്തിന്റെ തിരിമറി ചോദ്യം ചെയ്തതാണല്ലോ പ്രശ്നങ്ങള് ഉടലെടുക്കാൻ കാരണം. സാമ്പത്തിക തിരിമറി അല്ലാതെ മറ്റെന്ത് പ്രശ്നമാണ് WINGS OF NATURE ല് ഉള്ളത് അതൊക്കെ ചോദിച്ചാൽ അങ്ങേയ്ക്ക് കോപം വരും പിന്നെ പണിയില്ലാതെ നടക്കുന്ന കുടിയന് കള്ള് വാങ്ങിക്കൊടുത്ത് ഫെയ്സ് ബുക്കിൽ എഴുതിക്കും തെറി വിളിപ്പിക്കും അല്ലേ … നമ്മുടെ WINGS OF NATURE യോഗത്തില് നിങ്ങള് തന്നെ മദ്യപാനി ആയതിനാല് കര്ശനമായും കമ്മറ്റി അംഗമാക്കുന്നതില് നിന്നും ഒഴിവാക്കണം എന്നു വാദിച്ച മുന്എഴുത്തുകാരന് സുഹൃത്തിനെ കൊണ്ടുതന്നെ ഇപ്പോള് നിങ്ങള് പ്രതിരോധം തീര്ക്കാന് ശ്രമിക്കുന്നത് മറ്റൊരു തമാശ. നിങ്ങള്ക്ക് പലമുഖങ്ങളാണ് അതാണല്ലോ ഫെയ്സ് ബുക്കില് നിന്നും ഇറങ്ങി എന്ന പോസ്റ്റിട്ട് സഹോദരനെ പോലെ കൂടെ നടക്കുന്നവന്റെ ഐഡിയുലൂടെ ഓണ് ലൈനില് വ്യാപരിക്കുന്നത്.

ഇപ്പോഴാണ് ഓർത്തത് മുന്എഴുത്തുകാരന് സുഹൃത്തിന്റെ വീട് പാലു കാച്ചൽ ചടങ്ങിന് എനിക്ക് വരാൻ കഴിഞ്ഞില്ല അതിന് ദിവസങ്ങൾക്ക് മുൻപ് നിങ്ങൾ എന്നോടു പറഞ്ഞു നമുക്ക് സുഹൃത്തിന് എന്തെങ്കിലും വാങ്ങിക്കൊടുക്കണം ഒരു വാഷിംഗ് മെഷീന് വാങ്ങാനാണ് ആലോചന നീ അതിലേക്ക് 1500 രൂപ ഷെയർ തരണം . ഞാൻ 3000 കൊടുത്തു 1500 ഷെയറും 1500 കടവും പിന്നീട് കടം തിരികെ തന്നില്ല വാഷിംഗ് മെഷീന് അവിടെ ഉണ്ടോ എന്തോ … ആ ….
പിന്നെ നിങ്ങൾ തന്നെ പറഞ്ഞിട്ടില്ലേ ജോലി ഒന്നും ചെയ്യാതെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട് ഇരന്നു ജീവിക്കുന്നവനാ ആ സുഹൃത്ത് എന്ന് . ഞാനും നിങ്ങളും മുന്എഴുത്തുകാരനും കൂടി ഊട്ടിയിലെ കുറിഞ്ഞി ഹോട്ടലിൽ ഇരുന്ന് മരണത്തെക്കുറിച്ച് സംസാരിച്ചത് ഓർമ്മയില്ലേ ? സുഹൃത്ത് അന്ന് പറഞ്ഞത് ഇനി രണ്ടു വർഷം കൂടിയെ അയാൾക്ക് ആയുസ്സുള്ളൂ എന്ന് . ഞാൻ ചോദിച്ചു നിങ്ങളുടെ കുടുംബം എങ്ങനെ ജീവിക്കുമെന്ന് അതിനുള്ള മറുപടി പറഞ്ഞത് അവർ എങ്ങനെയെങ്കിലുമൊക്കെ ജീവിച്ചോളും എന്നാണ് ഞാൻ അങ്ങനല്ല മാഷേ .. എനിക്ക് ഫാമിലി ഉണ്ട് ജീവിതം ബാക്കി ഉണ്ട് അതുകൊണ്ടാണ് ഞാൻ ആധാരമെഴുത്ത് അടക്കം പല തൊഴിൽ ചെയ്യുന്നത് അതിന് ചൊറിഞ്ഞിട്ട് കാര്യമില്ല (candid B cream തേക്കൂ )
നിങ്ങൾക്ക് സ്ഥിരം സുഹൃത്തുക്കൾ ഇല്ലാത്തതുകൊണ്ടാകാം ലേഖനങ്ങൾ തമ്മിൽ ഭാഷയുടെയും ശൈലിയുടെയും പൊരുത്തക്കേടുകൾ ഉണ്ടാകുന്നത് …നിങ്ങൾക്ക് വേണ്ടി ഇപ്പോൾ രംഗത്ത് ഇറങ്ങി വിഡ്ഢിവേഷം കെട്ടുന്നവർക്ക് അറിയുമോ ഇതിലും വലിയ വിഡ്ഢിയായിരുന്നു ഞാനെന്ന്”

 

Be the first to comment on "“കാട് കയറാത്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറെ” കുറിച്ച്…"

Leave a comment

Your email address will not be published.


*