ബേസിൽ ജോസഫിന്റെ ടോവിനോ- വാമിഖ ചിത്രം ഗോദയുടെ ട്രെയിലർ കാണാം

കുഞ്ഞിരാമായണം എന്ന ഹിറ്റിന് ശേഷം ബേസിൽ ജോസഫ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രം ഗോദയുടെ ട്രെയിലർ പുറത്തിറങ്ങി. ടൊവിനോ തോമസ്, വാമിഖ ഖബ്ബി, രഞ്ജി പണിക്കര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാകേഷ് മണ്ടോടിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഷാന്‍ റഹ്മാന്‍ സംഗീതം. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മെഹ്തയാണ് നിർമാണം.

പൂര്‍ണമായും ഗുസ്തി പശ്ചാത്തലമാക്കിയുള്ള ചിത്രമാണ് ഗോദ. പഞ്ചാബി സ്വദേശി വാമിക ഖബിനായുടെ ചിത്രത്തിലെ പ്രകടനം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിട്ടുണ്ട്.

അജു വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, ശ്രീജിത്ത് രവി, ബിജുക്കുട്ടന്‍, ഹരീഷ് പേരടി, ദിനേശ് പ്രഭാകര്‍, കോട്ടയം പ്രദീപ്, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരിശ്രീ മാര്‍ട്ടിന്‍, മാമുക്കോയ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്

Be the first to comment on "ബേസിൽ ജോസഫിന്റെ ടോവിനോ- വാമിഖ ചിത്രം ഗോദയുടെ ട്രെയിലർ കാണാം"

Leave a comment

Your email address will not be published.


*