‘ചുണക്കുട്ടികൾക്കു അഭിവാദ്യങ്ങൾ’. ടിപി കൊലക്കേസ് പ്രതികൾക്ക് അഭിവാദ്യമർപ്പിച്ചു വടകരയിൽ ഫ്ളക്സ്

ടിപി ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതികൾക്ക് അഭിവാദ്യമർപ്പിച്ചു വടകരയിൽ ഫ്‌ളക്‌സ് . ടിപി ചന്ദ്രശേഖരൻ രക്തസാക്ഷിത്വദിനാചരണത്തിന്റെ ഭാഗമായി ആർ എം പിയുടെ പ്രകടനം നടക്കാനിരിക്കെയാണ്‌  വടകരയിൽ വള്ളിക്കാടിനു സമീപത്ത് പ്രതിസംഘത്തിലെ ഏഴു പേരുടെയും ഫോട്ടോ വെച്ചുള്ള ഫ്ളക്സ് പ്രത്യക്ഷപ്പെട്ടത്. ഒപ്പം ” ചുണക്കുട്ടികൾക്കു അഭിവാദ്യങ്ങൾ” എന്ന എഴുത്തും കൂടെയുണ്ട്. വ്യാഴാഴ്ച വൈകീട്ടോടെയാണ് ഫ്ളക്സ് കണ്ടതെന്ന് സമീപവാസികൾ പറയുന്നു.

ബോർഡ് ശ്രദ്ധയിൽ പെട്ട ഉടനെ വടകര ഡിവൈഎസ്‌പി ബോർഡ് നീക്കം ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. ബോർഡിന് സമീപത്ത് കൂടിയുള്ള റോഡിലൂടെയാണ് ആർഎംപി പ്രകടനം പോകുന്നത് .

അതേ സമയം , സമാന ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിലും സിപിഎം പ്രവർത്തകർ എന്നവകാശപ്പെടുന്ന ചില അക്കൗണ്ടുകൾ വ്യാപകമാവുന്നുണ്ട്. ‘ ഒഞ്ചിയത്തിന്റെ മണ്ണിൽ 51 ഗുൽമോഹർ പൂക്കളുടെ വസന്തം വിതച്ച ചുണക്കുട്ടികൾ ‘ എന്നാണു രജിൻ കുറ്റ്യാടി എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ പ്രതികളെ കുറിച്ച് എഴുതിയത്.

18222303_1041154566019229_17675913578572136_n

Be the first to comment on "‘ചുണക്കുട്ടികൾക്കു അഭിവാദ്യങ്ങൾ’. ടിപി കൊലക്കേസ് പ്രതികൾക്ക് അഭിവാദ്യമർപ്പിച്ചു വടകരയിൽ ഫ്ളക്സ്"

Leave a comment

Your email address will not be published.


*