സവര്‍ണലോബികള്‍ നടത്തുന്ന ബീഫ്കയറ്റുമതിക്ക് ലാഭങ്ങള്‍ മാത്രം

എസ്തപ്പാന്‍ സണ്ണി

ബീഫ് കയറ്റുമതിയിൽ, ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്താണ്..! 24 ലക്ഷം ടൺ ബീഫാണ് വർഷം തോറും രാജ്യം കയറ്റുമതി ചെയ്യുന്നത്.രണ്ടാം സ്ഥാനത്ത് ബ്രസീലും (20 ലക്ഷം ടൺ), മൂന്നാം സ്ഥാനത്ത് ആസ്‌ത്രേലിയയുമാണ് (15 ലക്ഷം ടൺ).

ഇന്ത്യയിലെ ബീഫ് കയറ്റുമതിയുടെ സിംഹഭാഗവും പ്രധാനമായി ആറ് കമ്പനികളാണ് നടത്തുന്നത്. അതിൽ മൂന്നും വടക്കേ ഇന്ത്യൻ ബ്രാഹ്മണന്മാരുടെ ഉടമസ്ഥതയിലുള്ള കമ്പനികളാണ്. ബി ജെ പി നേതാവും ഗോവധ നിരോധന പ്രചാരകനുമായ സംഗീത് സോമിനും, യോഗേഷ് റാവത്തിനും കൂടി അൽ ഖ്‌വാ എന്ന കമ്പനിയുണ്ട്. മുംബൈയിലുള്ള സുനിൽ കപൂറിന്റെ അറേബ്യൻ എക്സ്പോർട്ട് കമ്പനി,
മദൻ അബോട്ടിന്റെ ഡൽഹിയിലുള്ള എം കെ ആർ ഫ്രോസൺ കമ്പനി, എ എസ്. ബിന്ദ്ര നടത്തുന്ന ഛണ്ഡീഗർഗിലെ പി എം എൽ ഇൻഡസ്ട്രീസ്, അഗർവാൾ നടത്തുന്ന മുംബൈയിലെ അൽ കബീർ കമ്പനി തുടങ്ങി ചെറുതും വലുതുമായ നിരവധി ബീഫ് കയറ്റുമതി കമ്പനികൾ സവർണ്ണ ഹിന്ദുക്കളും ഗോവധ നിരോധനക്കാരുമായവർ നടത്തി വരുന്നു.

ബീഫ് കയറ്റുമതിയിലൂടെ ഈ കമ്പനികൾ (രാജ്യം) പ്രതിവർഷം നേടുന്നത് 4.8 ബില്യൺ ഡോളറാണ്. അതുകൊണ്ടാണ് രാജ്യത്ത് കന്നുകാലി കച്ചവടത്തിനും, സാധാരണ അറവുശാലകൾക്കും, ഗോവധത്തിനും കേന്ദ്ര ഗവണ്മെന്റ് നിയന്ത്രണമേർപ്പെടുത്തുമ്പോഴും വൻകിട കയറ്റുമതി കമ്പനികൾക്ക് യാതൊരു വിലക്കുകളുമില്ലാത്തത്.

ഈ മേഖലയുടെ കുത്തക ആർ എസ് എസ് അനുഭാവികളുടെയും, ചില ബി ജെ പി നേതാക്കളുടെയും കൈകളിലാണ്. ഗോവധ നിരോധനവും, കന്നുകാലി കച്ചവട നിയന്ത്രണങ്ങളും കൊണ്ട് നേട്ടമുണ്ടാകുക ഈ കയറ്റുമതി വ്യാപാരികൾക്കാണ്. അവർക്ക് വെറുതെയും, ഏറ്റവും കുറഞ്ഞ വിലയ്ക്കും കന്നുകാലികളെ വാങ്ങി, ലോക മാർക്കറ്റിലെ വിലയ്ക്ക്, ലോക കമ്പോളത്തിൽ നല്ല ഡിമാന്റുള്ള ഇന്ത്യൻ ബീഫ് യഥേഷ്ടമെത്തിച്ച് നിലവിലുള്ളതിനേക്കാൾ അനേകമിരട്ടി ലാഭം കൊയ്യാം….!

ലേഖകന്റെ ഫേസ്ബുക്ക് പോസ്റ്റാണ് പ്രസ്തുതകുറിപ്പ്

Be the first to comment on "സവര്‍ണലോബികള്‍ നടത്തുന്ന ബീഫ്കയറ്റുമതിക്ക് ലാഭങ്ങള്‍ മാത്രം"

Leave a comment

Your email address will not be published.


*