ചോർന്നൊലിക്കുന്ന കൂരയിലാണ് മലയാളത്തിന്റെ ഈ പ്രിയഎഴുത്തുകാരൻ

മലയാളത്തിലെ അറിയപ്പെട്ട കവിയും നോവലിസ്റ്റും ശിൽപിയും സാംസ്ക്കാരിക പ്രവർത്തകനുമായ രാഘവൻ അത്തോളി തന്റെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീടിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു. കാറ്റും മഴയും വന്നാൽ തകർന്നുപോവുന്ന ഒരു കൊച്ചുകൂരയിലാണ് രാഘവൻ അത്തോളിയും കുടുംബവും ഇന്ന് താമസിക്കുന്നത്. കേരളത്തിലെ ദളിത് സാഹിത്യമണ്ഡലത്തിൽ രാഘവൻ അത്തോളിയുടെ കവിതകളും നോവലുകളും ഏറെ ചർച്ച ചെയ്യപ്പെടുകയും വായിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.മണ്ണുടലുകൾ ( കവിതസമാഹാരം ) . പറോട്ടി ( നോവൽ ) ചോരപ്പരിശ് ( നോവൽ ) തുടങ്ങിയവ രാഘവൻ അത്തോളിയുടെ കൃതികളിൽ ചിലതാണ്.

എഴുത്തുകാരൻ അസീസ് തരുവണ എഴുതുന്നു : ”രാഘവേട്ടനെ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത വിധം മലയാളിക്കദ്ദേഹം സുപരിചിതനാണ്. ജീവിച്ചിരിക്കുന്ന കേരളീയ ദലിത് കവികളിൽ പ്രമുഖൻ. (2008 ൽ ഡോ. പി.കെ.പോക്കർ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്ന ഘട്ടത്തിൽ (ഞാനന്ന് എഡിറ്ററായിരുന്നു) രാഘവേട്ടന്റെ ചോരപ്പരിശ് എന്ന് നോവലിന് അവാർഡ് നൽകിയത് ഓർക്കുന്നു . രാഘവേട്ടനൊരു അടച്ചുറപ്പുള്ള വീട് പണിയുവാൻ ഒരഭ്യർത്ഥന നടത്തുന്നത് അഭിമാനിയായ അദ്ദേഹം ഇഷ്ട പ്പെടില്ലെന്നറിയാം….. എന്നാലും.. ”

രാഘവൻ അത്തോളി ( ഫയൽ ഫോട്ടോ)

മാധ്യമപ്രവർത്തകൻ അമ്മാർ കീഴുപറമ്പ് ഫേസ്‌ബുക്കിൽ എഴുതി :- ” കോഴിക്കോടിന്റെ സൗഹൃദ മനസ്സൊന്നു വിചാരിച്ചാൽ ഈ കുടിൽ ഒരു അടച്ചുറപ്പുള്ള വീടാവില്ലേ…. കരുണയുടെ കാവലാളായ നിരവധി മനുഷ്യ സ്നേഹികളുള്ള കോഴിക്കോട്ടു ഈ കലാകാരന് ഒരു വീട്‌ സ്വപ്നമല്ലാതെ പൂവണിയില്ലേ. ഈ വീട്ടിൽ നിന്നാണ് കവിതകൾ പിറക്കുന്നത്. ശില്പങ്ങൾ പിറക്കുന്നത്… രാഘവൻ അത്തോളിക്ക് ഒരു വീട്‌… ഒരാലോചനയെങ്കിലും ആവാം. ജീവിതം ചിലപ്പോൾ കൈവിട്ടു പോയിരിക്കാം. എന്നാലും ജീവിതത്തിന്റെ ഈ സായാഹ്നത്തിൽ അക്ഷരങ്ങളുടെ പ്രിയപ്പെട്ടവന് ഒരു വീട്‌ അക്ഷരങ്ങളുടെ നിരവധി സ്ഥാപനങ്ങളും വ്യക്തികളുമുള്ള കോഴിക്കോട് നിന്നു എളുപ്പമായിരിക്കും”

Be the first to comment on "ചോർന്നൊലിക്കുന്ന കൂരയിലാണ് മലയാളത്തിന്റെ ഈ പ്രിയഎഴുത്തുകാരൻ"

Leave a comment

Your email address will not be published.


*