നാളെ റിലീസ്. അരുന്ധതിറോയിയുടെ നോവലിനെ കുറിച്ച് പത്തുകാര്യങ്ങൾ..

വായനക്കാരുടെ പ്രിയപ്പെട്ട കഥാകാരി അരുന്ധതി റോയിയുടെ പുതിയ നോവൽ ഏറെ വർഷത്തെ കാത്തിരിപ്പിനു ശേഷം ജൂൺ ആറിന് റിലീസാവുന്നു. ലോകമെങ്ങും വായനക്കാരുള്ള ബുക്കർപ്രൈസ്‌ ജേതാവ് കൂടിയായ അരുന്ധതിറോയിയുടെ പുതിയ നോവൽ റിലീസിനും മുമ്പേ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിക്കഴിഞ്ഞു. ഓൺലൈൻ വഴി ആയിരകണക്കിന് കോപ്പികളാണ് ഇതുവരെ ബുക്ക് ചെയ്യപ്പെട്ടത്.

അരുന്ധതി റോയിയുടെ നോവലിനെ കുറിച്ച് പത്തുകാര്യങ്ങൾ…

1 . 1997-ൽ ദ്‌ ഗോഡ്‌ ഓഫ്‌ സ്മോൾ തിങ്‌സ്‌ എന്ന കൃതിക്ക്‌ ശേഷം ഇരുപതു വർഷത്തിന് ശേഷമാണ് പുതിയ നോവൽ വായനക്കാരിലേക്ക് അരുന്ധതി റോയി സമ്മാനിക്കുന്നത്.

2 . ദ്‌ മിനിസ്‌ട്രി ഓഫ്‌ അറ്റ്‌മോസ്റ്റ്‌ ഹാപ്പിനെസ്‌ എന്നാണു നോവലിന്റെ ടൈറ്റിൽ

3 . ഗുജറാത്തിലെ മുസ്ലിം വംശഹത്യയുമായി ബന്ധപ്പെട്ട ഭീതിയും പലായനവും നോവലിൽ ചർച്ച ചെയ്യപ്പെടുന്നു.

4 . കശ്മീരിലെ വിമതരും ഇന്ത്യൻ സൈന്യവുമായുള്ള ഏറ്റുമുട്ടലുകളും സൈന്യത്തിന്റെ പെല്ലറ്റ് വർഷവും അരുന്ധതിയുടെ നോവലിൽ ചിത്രീകരിക്കപ്പെടുന്നു.

5. ബസ്താറിലെ സർക്കാരിന്റെ ‘ മാവോവേട്ടയും’ അതിനു മറയിലുള്ള മനുഷ്യാവകാശലംഘനവും ജൂൺ ആറിന് പുറത്തിറങ്ങുന്ന നോവലിൽ ചിത്രീകരിക്കപ്പെടുന്നുണ്ട്.

6. പെൻഗ്വിൻ ബുക്ക്സ് ആണ് പ്രസാധകർ

7 . 438 പേജുകളാണ് .

8 . ഭരണകൂട ഭീകരതക്കെതിരെയും ഹിന്ദുത്വതീവ്രവാദത്തെയും ചിത്രീകരിക്കുന്നത് കൊണ്ട് തന്നെ സോഷ്യൽ മീഡിയയിലും ആമസോണിലും വരെ സംഘപരിവാർ പ്രവർത്തകരുടെ അസഭ്യവർഷവും ദേശദ്രോഹി ചാപ്പകുത്തലുമാണ് അരുന്ധതി റോയിക്കു നേരെ.

9 . 599 രൂപയാണ് പുസ്തകത്തിന്റെ വില

10 . ജൂൺ രണ്ടാം വാരം മുതൽ ബുക്ക്സ്റ്റാളുകളിൽ പുസ്തകം ലഭ്യമാവും

Be the first to comment on "നാളെ റിലീസ്. അരുന്ധതിറോയിയുടെ നോവലിനെ കുറിച്ച് പത്തുകാര്യങ്ങൾ.."

Leave a comment

Your email address will not be published.


*