കഴിഞ്ഞ വർഷം നിങ്ങൾ നട്ട മരങ്ങളുടെ ഇപ്പോഴത്തെ ഫോട്ടോ ഇടാമോ?

ജൂൺ അഞ്ച് . പരിസ്ഥിതിദിനം. ഇന്ന് കെജി കുട്ടികൾ മുതൽ അന്താരാഷ്ട്ര സ്ഥാപനങ്ങൾ വരെ ചെറുതൈകൾ നട്ടു പരിസ്ഥിതിയോടുള്ള തങ്ങളുടെ ചങ്ങാത്തം പുതുക്കും. വിർച്വൽ ഇടങ്ങളേറെയുള്ള പുതിയ കാലത്ത് അവ കാമറകളിൽ പതിയും. സോഷ്യൽ മീഡിയകളിൽ നിറയെ അത്തരം ഫോട്ടോകൾ കാണപ്പെടും.. ആർത്തിപൂണ്ടു എല്ലാം കയ്യടക്കുന്ന വികസനഭ്രാന്തുകളുള്ള ഈ കാലത്ത് നമ്മുടെ ഓരോ ചെറുതൈകളും പരിസ്ഥിക്കു സ്നേഹസമ്മാനം തന്നെയാണ്. സംശയമില്ല. സാധ്യമാവുന്ന തൈകൾ നാം നടണം.

എന്നാൽ കഴിഞ്ഞ ജൂൺ അഞ്ചിനും നാം ചെറുതൈകൾ നട്ടിരുന്നില്ലേ? എവിടെയാണ് അവ? പിന്നീട് നാം അതിനെ തിരിഞ്ഞു നോക്കിയിട്ടുണ്ടോ? അത് ആലോചനകളിൽ വരാറുണ്ടോ? നോബൽ സമ്മാന ജേതാവായ വങ്കാരി മത്തായി ഒരിക്കൽ പറഞ്ഞിട്ടുണ്ട്, ” ചെടികളെ നിങ്ങൾ ഏറ്റവും നല്ല സുഹൃത്തായി കാണണം. ദിവസവും അതിനോടൊത്തു സമയം ചെലവഴിക്കണം” . നാം അത് ചെയ്യാറുണ്ടോ? ഈ പരിസ്ഥിതി ദിനം അത്തരം സൗഹൃദങ്ങളുടെ തുടക്കമാവട്ടെ.

ഫേസ്‌ബുക്കിൽ സോഷ്യൽ ആക്ടിവിസ്റ്റ് ജിജോ കുര്യൻ ചോദിച്ച ” ഇന്നാരും മരങ്ങൾ നടുന്ന ഫോട്ടോയിടാതെ കഴിഞ്ഞ വർഷം നട്ട മരങ്ങളുടെ ഫോട്ടോയിടാമോ?” എന്ന ചോദ്യം ഏറെ പ്രാധാന്യമുള്ളതാണ്. നമ്മൾ കഴിഞ്ഞ വര്ഷം നമ്മൾ പരിസ്ഥിതിയോടു കൂറ് പ്രഖ്യാപിച്ചു നട്ട ചെറുതൈകളുടെ അടുത്തേക്ക് പോയിനോക്കാം നമ്മുക്ക്.

Be the first to comment on "കഴിഞ്ഞ വർഷം നിങ്ങൾ നട്ട മരങ്ങളുടെ ഇപ്പോഴത്തെ ഫോട്ടോ ഇടാമോ?"

Leave a comment

Your email address will not be published.


*