യെച്ചൂരിക്ക് നേരെ ഹിന്ദുസേനയുടെ ആക്രമണം

ന്യൂഡല്‍ഹിയില്‍ സിപിഐഎം ആസ്ഥാനമായ എകെജി ഭവനില്‍ സിപിഎം ദേശീയജനറല്‍ സെക്രടറി സീതാറാം യെച്ചൂരിക്ക് നേരെ കയ്യേറ്റശ്രമം. രണ്ട് ഭാരതീയ ഹിന്ദുസേന പ്രവര്‍ത്തകരാണ് പൊലീസ് സുരക്ഷഭേദിച്ച് എകെജി ഭവനില്‍ പ്രവേശിച്ച് യെച്ചൂരിക്ക് നേരെ തിരിഞ്ഞത്.

കശാപ്പ് നിരോധനത്തിനെതിരായ സി പി ഐ എം നിലപാടില്‍ കലിപൂണ്ടാണ് ഭാരതീയ ഹിന്ദുസേനയുടെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ പ്രവര്‍ത്തകര്‍ എ കെ ജി ഭവനിലെത്തി ആക്രമണം നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റി. എ കെ ജി ഭവന്റെ ഗേറ്റ് ചാടികടന്നാണ് ഗോരക്ഷാ മുദ്രാവാക്യം വിളിച്ചെത്തിയവര്‍ ആക്രമണം അഴിച്ചുവിട്ടത്.

Be the first to comment on "യെച്ചൂരിക്ക് നേരെ ഹിന്ദുസേനയുടെ ആക്രമണം"

Leave a comment

Your email address will not be published.


*