കണ്ണടച്ച് ഇരുട്ടാക്കരുത്. ഹിജാമയെ വിമർശിക്കുന്നവർ വായിക്കാൻ..

ഹിജാമ കപടവൈദ്യമാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചാരണം വ്യാപകമാവുന്ന സാഹചര്യത്തിൽ യൂനാനി ഡോക്ടറും ഗവണ്മെന്റ് മെഡിക്കൽ ഓഫീസറുമായ ഡോ: സയ്യിദ് മുഹമ്മദ് അനസ് എഴുതുന്ന കുറിപ്പ്

അലോപ്പതി മെഡിസിൻ പ്രകാരണമാണ്‌ ഇന്ത്യൻ സിസ്റ്റം ഓഫ്‌ മെഡിസിൻ പ്രവർത്തിക്കുന്നത്‌ എന്ന് വിചാരിക്കുന്നവർക്ക്‌‌ ഹിജാമയെ കുറിച്ച്‌ വന്നത്‌ വായിച്ചാൽ ഭയങ്കര സംഭവമായി തോന്നിയേക്കാം

അലോപ്പതിയുടെ വീക്ഷണത്തിൽ ആയൂർവേദം, യുനാനി,  ഹോമിയോ , സിദ്ധ തുടങ്ങിയ വൈദ്യ ശാസ്ത്ര ശാഖകൾ ഒക്കെ തികഞ്ഞ “ബ്ലഡർ”ആണ്‌ .

പക്ഷെ ജനങ്ങൾക്ക്‌ വളരേയധികം ഫലപ്രാപ്‌തി ഈ ചികിത്സാ രീതിയിൽ ലഭിക്കുകയും ഇന്ത്യയിലെ എല്ലാ ഗവർണമെന്റുകളും ഡിസ്പൻസറി തൊട്ട്‌ അങ്ങ് നാഷണൽ ഇൻസ്റ്റ്യൂറ്റുകളിൽ വരെ   മുകളിൽ പറഞ്ഞ സിസ്റ്റങ്ങൾ ഒരുക്കിയിട്ടുണ്ട്..

ഇനി കാര്യത്തിലേക്ക്‌ വരാം. ഒരോ സിസ്റ്റം മെഡിസിൻ പ്രവർത്തിക്കുക അവരുടെ തിയറിയുടെ അടിസ്ഥാനത്തിലാണ്‌. ഉദാഹരണമായി യുനാനി ചികിത്സയുടെ കാര്യം എടുക്കാം. അത്‌ പ്രവർത്തിക്കുന്നത്‌ ഹിപ്പൊക്രാറ്റിന്റെ ചതുർദോഷ സിദ്ധാന്തമനുസരിച്ചാണ്‌.( ഇത്‌ അലോപ്പതി അംഗീകരിക്കില്ലേല്ലും ഹിപ്പോക്രാറ്റിനെ അംഗീകരിക്കും) യുനാനി ചികിത്സയിലെ ഇലാജ്‌ ബി തദ്ബീർ(regimental therapy)വിഭാഗത്തിലെ ചെറിയ ഒരു തെറാപ്പി മാത്രമാണ്‌‌ ഹിജാമ. ഇതിൽ തന്നെ പല തരം രീതികൾ ഉണ്ട്‌.  അതൊന്നും ഹിജാമയെ കുറിച്ച്‌ വന്ന ലേഖനത്തിലെ പോലെ അല്ല താനും.

ശരീരത്തിന്റെ ചില ഭാഗത്ത്‌ കൂടുതൽ രകതയോട്ടമുണ്ടാക്കാനും യുനാനിയുടെ ചതുർദോഷ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലെ ദം ബൽഗം , സഫ്ര , സൗദ തുടങ്ങിയവയുടെ ബാലൻസിങ്ങ്‌ ഉണ്ടാക്കിയെടുത്ത്‌ ശരീരത്തെ അസുഖങ്ങളിൽ നിന്ന് അകറ്റാം എന്നുമാണ്‌. ഇത് ആ വൈദ്യശാസ്ത്രമേഖലയുടെ തനതായ കാര്യമാണ്. അതിൽ അലോപ്പതിയുടെ ലോജിക്ക് അല്ല പ്രയോഗിക്കേണ്ടത്.

ഹിജാമാ ചെയ്യുന്ന യുനാനി ഡോക്ടർമാർ സർജ്ജിക്കൽ പ്രിക്കോഷൻ ഒക്കെയെടുത്ത്‌ രോഗിയുടെ ഹിസ്റ്ററി ഒക്കെ നല്ലവണം ചോദിച്ച്‌, ഹിമോഫീലിയ,ഹെപ്പറ്റൈറ്റിസ്‌, അനീമീയ തുടങ്ങിയവ മനസ്സിലാക്കിയാണ്‌ ചെയ്യുക. അതും കൃത്യ സമയം , നേരം എന്നിവ ഒക്കെയുണ്ട്‌. മുറിവ്‌ ഉണക്കാൻ അലോപ്പതി മരുന്ന് തന്നെ വേണം എന്നില്ലല്ലോ?

ഹിജാമ പ്രവാചകൻ മുഹമ്മദിന്റെ കാലത്ത്‌ ഗ്രീക്കിൽ നിന്ന് വന്ന ഒരു ചികിത്സ രീതി മാത്രമാണ്‌ .
അതിനെ പ്രവാചക വൈദ്യം എന്നാക്കി മാർക്കറ്റിംങ്ങ്‌ ചെയയുന്നതിനോട്‌‌ വിയോജിപ്പുകൾ ഇല്ലാതില്ല.മനുഷ്യ ശരീരത്തെ ചികിത്സിക്കാൻ വൈദ്യം പഠിക്കാതെ ഒരു ബ്ലേഡും കപ്പും എടുത്ത് എല്ലാ അസുഖത്തിനും ഹിജാമയാണ്‌ എന്ന്‌ പറഞ്ഞ്‌ കീറിമുറിക്കുന്നവരെ എന്തായാലും അംഗീകരിക്കുന്നില്ല ..അവർ ഹിജാമയെ കുറിച്ച്‌ ഒരു ചുക്കും അറിയാത്തവരുമാണ്‌.

മൈക്കിൽ ഫെലിപ്സ്നെ പോലെയുള്ള ലോകത്ത്‌ അറിയപെടുന്ന പലരും (cupping )ഹിജാമയെ ഗൗരവമായി സമീപിക്കുന്നവർ ആണ്‌. അതിൽ തന്നെ കായികഭ്യാസികൾ അവരൂടെ വേദനകൾ അകറ്റാൻ ആണ്‌ ഉപയോഗിക്കുന്നതും!

ഒരു വൈദ്യ ശാസ്ത്ര വിഭാഗം അതിന്റെ സിദ്ധാന്തം വെച്ച്‌ ആണ്‌ പ്രവർത്തിക്കുന്നത്‌ അത്‌ ആരും തങ്ങളുടെ രീതിയിൽ വിശദീകരിക്കണം എന്ന് പറയുന്നത്‌ അംഗീകരിക്കാൻ പറ്റാത്ത വസ്തുതയാണ്‌.

Dr Sayed Muhammad Anas
Medical officer
Government Unani Dispensery
Punoor,Kozhikode

Be the first to comment on "കണ്ണടച്ച് ഇരുട്ടാക്കരുത്. ഹിജാമയെ വിമർശിക്കുന്നവർ വായിക്കാൻ.."

Leave a comment

Your email address will not be published.


*