‘ദ സ്മാൾ ടൗൺ സീ’ അനീസ് സലീമിന്റെ പുതിയ നോവൽ നിരൂപകശ്രദ്ധ നേടുന്നു

2013ലെ ദ് ഹിന്ദു പ്രൈസും 2014ലെ ക്രോസ്സ് വേർഡ്‌ പ്രൈസും നേടിയ കൃതികളുടെ രചയിതാവ് അനീസ്‌ സലിമിന്റെ അഞ്ചാമത്തെ നോവൽ ‘ദ സ്മാൾ ടൗൺ സീ’ ഏറെ നിരൂപകശ്രദ്ധ നേടുന്നു. ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരില്‍ ഏറെ ശ്രദ്ധേയനാണ് തിരുവന്തപുരം സ്വദേശിയായ അനീസ് സലിം.

എഴുത്തുകാരനായ വാപ്പ മരണാസന്നനാകുന്ന അവസരത്തിൽ വലിയ നഗരത്തിൽ നിന്ന് കടൽത്തീരത്തുള്ള ചെറിയ പട്ടണത്തിലേക്ക് കുടുംബത്തോടോപ്പം ചേക്കേറുന്ന പേരില്ലാത്ത പതിമൂന്നു വയസ്സ് പ്രായമുള്ള മകൻ ലണ്ടനിലുള്ള ഒരു ലിറ്റററി ഏജന്റിന്‌ എഴുതുന്ന കത്തിലൂടെയാണ് നോവലിന്റെ ഇതിവൃത്തം. പതിമൂന്നു വയസ്സുകാരന്റെ ജീവിതാനുഭവങ്ങളിലൂടെ സൗഹൃദത്തെയും കുടുംബത്തെയും വായിക്കുകയാണ് നോവൽ. വളരുന്നതിന്റെ , പുറത്താക്കപെടലിന്റെ ഒപ്പം യാത്ര ചെയ്യേണ്ടിവരുന്നതിന്റെ  മറഞ്ഞു കിടക്കുന്ന ആനന്ദവും വേദനയും മനോഹരമായി ചിത്രീകരിച്ച പുസ്തകം എന്ന് അനീസിന്റെ പുതിയ നോവലിനെ കുറിച്ച് എഴുത്തുകാരി അംജൂം ഹസൻ പറയുന്നു. പെൻഗ്വിൻ ബുക്സ് പ്രസിദ്ധീകരിച്ച നോവൽ മുന്നൂറോളം പേജുകളിലൂടെയാണ് കഥ പറയുന്നത്. ആമസോണിൽ ബുക്ക് ലഭ്യമാണ്.

ദ വിക്സ് മാങ്ഗോ ട്രീ , ടെയിൽസ് ഫ്രം എ വെൻഡിങ് മെഷീൻ , വാനിറ്റി ബാഗ് , ദി ബ്ലൈൻഡ് ലേഡീസ് ഡിസെന്റന്റ്സ്  എന്നിവയാണ് അനീസ് സലീമിന്റെ മുമ്പുള്ള കൃതികൾ. 2103ലെ മികച്ച നോവലിനുള്ള ‘ദ് ഹിന്ദു’ പ്രൈസ്  ‘വാനിറ്റി ബാഗ്’ എന്ന കൃതിക്ക് ലഭിച്ചു

Be the first to comment on "‘ദ സ്മാൾ ടൗൺ സീ’ അനീസ് സലീമിന്റെ പുതിയ നോവൽ നിരൂപകശ്രദ്ധ നേടുന്നു"

Leave a comment

Your email address will not be published.


*