ആനക്കാട്ടിൽ ചാക്കോച്ചി വീണ്ടും തിയേറ്ററുകളിലേക്ക്… ലേലം 2 ഉടൻ

സുരേഷ് ഗോപിയുടെ ലേലം’ എന്ന മെഗാഹിറ്റിലെ ആനക്കാട്ടില്‍ ചാക്കോച്ചി കഥാപാത്രം വീണ്ടും അഭ്രപാളിയിലേക്ക്. കസബയിലൂടെ അരങ്ങേറിയ നിഥിന്‍ രണ്‍ജി പണിക്കരാണ് ലേലം 2 ന്റെ സംവിധാനം. രഞ്ജിപണിക്കർ ആണ് തിരക്കഥാകൃത്ത് . വലിയ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളില്‍ തരംഗം സൃഷ്ടിക്കാന്‍ സുരേഷ് ഗോപി ചാക്കോച്ചിയായി എത്തുന്നു എന്നതുതന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. സുരേഷ് ഗോപിയുടെ ഭാര്യാവേഷത്തിൽ നന്ദിനിയും ചിത്രത്തില്‍ ഉണ്ടാകും. ലേലത്തിൽ മികച്ച അഭിനയം കാഴ്ചവെച്ച സിദ്ധീക്ക് ലേലം 2 ൽ ഉണ്ടാവും.

മദ്യവ്യാപാരം നടത്തുന്ന രണ്ട് കുടുംബങ്ങളുടെ ശത്രുതയായിരുന്നു ലേലത്തിന്റെ കേന്ദ്രബിന്ദു. അച്ഛനും മകനുമായി എം ജി സോമനും സുരേഷ്ഗോപിയും സിനിമയിൽ തകർത്തഭിനയിക്കുകയായിരുന്നു. എംജി സോമന്റെ ” ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല ” എന്ന് തുടങ്ങുന്ന ഡയലോഗ് സീൻ മലയാളസിനിമയിൽ എവർഗ്രീൻ ഹിറ്റ് ഡയലോഗുകളിൽ ഒന്നാണ്.

Be the first to comment on "ആനക്കാട്ടിൽ ചാക്കോച്ചി വീണ്ടും തിയേറ്ററുകളിലേക്ക്… ലേലം 2 ഉടൻ"

Leave a comment

Your email address will not be published.


*