ഹലീമ ഏദന്‍ ;വോഗ് മാഗസിന്‍കവറിലെ ആദ്യഹിജാബി

ലോകപ്രശസ്ത മോഡല്‍ ഹലീമ ഏദന്‍ വീണ്ടും വാര്‍ത്തയില്‍ ഇടം പിടിക്കുന്നു. വോഗ് മാഗസിന്റെ കവര്‍ഫോട്ടോവില്‍ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ ഹിജാബ് ധരിച്ച മോഡലാവുകയാണ് ഹലീമ. ജൂണ്‍ ലക്കം മാഗസിനിലാണ് ഹലീമയെ കുറിച്ച് വോഗ് പ്രത്യേകം കവര്‍സ്റ്റോറി ചെയ്യുന്നത്. സ്റ്റീരിയോടൈപ്പുകളെ മറികടന്ന താരം എന്നാണ് ഹലീമയെ മാഗസിന്‍ വിശേഷിപ്പിക്കുന്നത്.

‘നിങ്ങളെ കുറിച്ച് നിങ്ങള്‍ക്ക് ഒരു സൗന്ദര്യബോധമുണ്ടാവും. അത് പിന്തുടരുക. ഇന്ന രീതിയിലായാലേ സുന്ദരിയാവൂ എന്നതിനെ പിന്തുടരാതിരിക്കുക ‘ഹലീമ പറയുന്നു.

കഴിഞ്ഞ നവംബറില്‍ നടന്ന മിസ് മിനസോട്ട യു എസ് എ മത്സരത്തില്‍ ശിരോവസ്ത്രവും ബുര്‍ക്കിനിയും ധരിച്ചെത്തിയതിലൂടെ ഹലീമ മാധ്യമശ്രദ്ധ നേടിയിരുന്നു

Be the first to comment on "ഹലീമ ഏദന്‍ ;വോഗ് മാഗസിന്‍കവറിലെ ആദ്യഹിജാബി"

Leave a comment

Your email address will not be published.


*