കാഴ്ച്ചയില്ല; ജോലി നിഷേധിച്ചു.രണ്ടാമതും സിവിൽസർവീസിൽ റാങ്ക് നേടി മധുരപ്രതികാരം

പ്രാഞ്ചൽ പാട്ടീൽ . ആറാം വയസ്സിലാണ് അവൾക്കു കാഴ്ചശക്തി നഷ്ടമായത്. 2016 ൽ ആദ്യത്തെ വട്ടം സിവിൽസർവീസ് എക്സാം എഴുതുമ്പോൾ സ്വപ്‌നങ്ങൾ ഏറെയായിരുന്നു പ്രാഞ്ചലിക്ക്. കഠിനമായ പ്രയത്നവും അടങ്ങാത്ത ആഗ്രഹവും അവളെ വിജയത്തിലെത്തിക്കുകയായിരുന്നു. ആദ്യത്തെ ശ്രമത്തിൽ തന്നെ സിവിൽ സർവീസ് റാങ്ക് ലിസ്റ്റിൽ പ്രാഞ്ചലിയുടെ പേരും ഉണ്ടായിരുന്നു 773 ആം റാങ്ക് നേടി . ഇന്ത്യൻ റെയിൽ വേയിലായിരുന്നു ആദ്യത്തെ പോസ്റ്റിങ്ങ്. എന്നാൽ പിന്നീട് നടന്നത് തീർത്തും ദൗർഭാഗ്യകരമായിരുന്നു. കാഴ്ച ശക്തിയില്ലാത്തതിനാൽ പ്രാഞ്ചലിക്ക് ജോലി നൽകാനാവില്ലെന്നായിരുന്നു റെയിൽ വേയുടെ വിശദീകരണം.

ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ഇന്റർനാഷണൽ സ്റ്റഡീസിൽ പിഎച്ച്ഡി ചെയ്യുന്ന പ്രാഞ്ചലി തന്റെ സ്വപ്നങ്ങളെ അങ്ങനെ കുഴിച്ചുമൂടാൻ തയ്യാറായിരുന്നില്ല. 100 ശതമാനം കാഴ്ച നഷ്ടപ്പെട്ട തന്നെ റെയിൽ വേ ജോലിക്കെടുക്കാൻ തയ്യാറാവാത്തതിനെ തുടർന്ന് പ്രാഞ്ചലി വീണ്ടും സിവിൽ സർവീസ് എക്‌സാമിന്‌ വേണ്ടി ഒരുങ്ങി. അടുത്തവർഷം തന്നെ പ്രഞ്ചലി 123 ആം റാങ്ക് നേടി അത്ഭുതപൂര്വമായ നേട്ടം കൈവരിച്ചിരിക്കുകയാണ്. ഐഎഎസ് റാങ്കിൽ ജോലി ലഭിക്കുക വഴി മധുരപ്രതികരമാവുകയാണ് പ്രഞ്ചലിയുടെ ഏവരെയും പ്രചോദിപ്പിക്കുന്ന ജീവിതവിജയഗാഥ.

മുംബൈ സ്വദേശിയാണ് ഇരുപത്തിയാറുകാരിയായ പ്രാഞ്ചലി പാട്ടീൽ.

Be the first to comment on "കാഴ്ച്ചയില്ല; ജോലി നിഷേധിച്ചു.രണ്ടാമതും സിവിൽസർവീസിൽ റാങ്ക് നേടി മധുരപ്രതികാരം"

Leave a comment

Your email address will not be published.


*