പരിസ്ഥിതിസ്നേഹികൾക്കു മണ്‍സൂണ്‍ പഠന-ഗവേഷണ യാത്രയിൽ പങ്കെടുക്കാൻ അവസരം

സവിശേഷമായ കാലാവസ്ഥയാലും ഭൂപ്രകൃതിയാലും അനുഗ്രഹീതമായ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ മഴയേയും അനുബന്ധ മേഖലകളായ കൃഷിയും സാമൂഹിക സാംസ്‌കാരിക പശ്ചാതലങ്ങളും പഠനവിധേയമാക്കുന്നതിന്റെ ഭാഗമായി ഈ മണ്‍സൂണ്‍ സീസണില്‍ ചക്രവാളം പരിസ്ഥിതി പഠനകേന്ദ്രം പഠന-ഗവേഷണ യാത്ര സംഘടിപ്പിക്കുന്നു.

പൊതുഗതാഗത സംവിധാനം മാത്രം ഉപയോഗപ്പെടുത്തി നടത്തുന്ന യാത്രയില്‍ വിവിധ കാര്‍ഷിക / മലയോര / പുഴയോര / തീരപ്രദേശങ്ങള്‍ ആണ് പ്രധാനമായും ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്. പുഴയും കായലും കടലുമെല്ലാം ഭാഗമാകുന്ന യാത്ര ഉത്തരകേരളം, മധ്യകേരളം, തെക്കന്‍ കേരളം എന്നീ ഭാഗങ്ങയിലായി മൂന്ന് ഘട്ടങ്ങളും നാലാം ഘട്ടമെന്നോണം സമാപനം ലക്ഷദ്വീപിലുമാണ് നടക്കുക. ഈ മാസം 28ന് ആദ്യഘട്ട യാത്ര ആരംഭിക്കും. ജൂലൈ 2ന് ആദ്യ ഘട്ടം പൂർത്തീകരിക്കും. ഉത്തര കേരളത്തിലാണ് തുടര്‍ച്ചയായ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ആദ്യഘട്ട യാത്ര.

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന തെരഞ്ഞെടുക്കപ്പെട്ട 20 നും 30നും മധ്യേ പ്രായമുള്ള 20 യുവതീ-യുവാക്കളെയാണ് പങ്കെടുപ്പിക്കുന്നത്. രണ്ടാം ഘട്ട യാത്ര ജൂലൈ 3ന് ആരംഭിച്ച് 7 ന് സമാപിക്കും. മൂന്നാം ഘട്ടം ജൂലൈ 10ന് ആരംഭിച്ച് 14ന് പൂർത്തീകരിക്കം. മൂന്ന് യാത്രകളില്‍ ഏതെങ്കിലുമൊന്നില്‍ പൂര്‍ണമായി പങ്കെടുക്കുന്നവരെയായിരിക്കും ലക്ഷദ്വീപ് യാത്രയിലേക്ക് പരിഗണിക്കുക. ലക്ഷദ്വീപ് യാത്രയുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കും. തെരഞ്ഞെടുക്കപ്പെട്ട സ്ഥിരാംഗങ്ങള്‍ക്കൊപ്പം മറ്റു വിവിധ പ്രദേശങ്ങളില്‍ നിന്ന് പങ്ക് ചേരാന്‍ താത്പര്യപ്പെടുന്ന താത്കാലിക അംഗങ്ങളേയും യാത്രയുടെ ഭാഗമാക്കും.

നിര്‍ദിഷ്ട വിഷയങ്ങളില്‍ പ്രതിനിധികള്‍ തയ്യാറാക്കിയ പഠന-ഗവേഷണ പ്രബന്ധങ്ങള്‍ ക്രോഡീകരിച്ച് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കും. വളരെ കുറഞ്ഞ ചെലവിൽ സംഘടിപ്പിക്കപ്പെടുന്ന യാത്രയിലും അനുബന്ധ പ്രവര്‍ത്തനങ്ങളിലും പങ്കാളികളാകാന്‍ താത്പര്യമുള്ളവര്‍
https://drive.google.com/open?id=10LBCjXVWseMwZ8ZkAuC9LGao2lJb5OKu2-XiNDvfHRY
എന്ന ലിങ്കിൽ ഓൺലൈൻ രജിസ്റ്റർ, ചെയ്ത ശേഷം, ”കേരളത്തിലെ കാര്‍ഷിക മേഖലയും കാലവര്‍ഷവും” എന്ന വിഷയത്തില്‍ തയ്യാറാക്കിയ ഒരു ലഘുപ്രബന്ധം ജൂണ്‍ 16ന് അകം chakravalamecocentre@gmail.com എന്ന ഇ-മെയില്‍ അഡ്രസില്‍ അയച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 974403 1174 ൽ ബന്ധപ്പെടുക.

Be the first to comment on "പരിസ്ഥിതിസ്നേഹികൾക്കു മണ്‍സൂണ്‍ പഠന-ഗവേഷണ യാത്രയിൽ പങ്കെടുക്കാൻ അവസരം"

Leave a comment

Your email address will not be published.


*