പേരാമ്പ്രയിലെ ‘ജാതിസ്കൂള്‍’ : DHRM സമരത്തിനിറങ്ങുമെന്ന് സലീന പ്രക്കാനം

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലെ ഗവണ്‍മെന്റ് വെല്‍ഫെയര്‍ സ്കൂളിനോടും പറയ സമുദായത്തിലെ വിദ്യാര്‍ത്ഥികളോടുമുള്ള ജാതീയതക്കെതിരെ സമരത്തിനിറങ്ങുമെന്ന് ദലിത് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് നേതാവും ദലിത് അവകാശ പോരാളിയുമായ സലീന പ്രക്കാനം. DHRM പ്രതിനിധികളോടൊപ്പം സ്കൂള്‍ സന്ദര്‍ശിച്ച ശേഷം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് സലീന പേരാമ്പ്രയിലെ പഞ്ചായത്ത് അധികാരികള്‍ വിഷയത്തില്‍ ഇടപെടണമെന്നും അല്ലാത്തപക്ഷം നിയമപോരാട്ടത്തിനിറങ്ങുമെന്നും പ്രഖ്യാപിച്ചത്

സലീന പ്രക്കാനത്തിന്റെ കുറിപ്പ് വായിക്കാം :

” ഈ സ്കൂളിലേക്കുള്ള വഴി ഞങ്ങൾക്കറിയില്ല പേരാമ്പ്ര ജംഗ്ഷനിൽ എത്തി ഒരു കടയിൽ കയറി ഞങ്ങൾ തിരക്കി ”വെൽഫെയർ എൽ പി സ്കൂളിൾ എവിടെയാണ് ?” കടയുടമ ”അങ്ങനെ പേരുള്ള ഒരു സ്കൂൾ ഇവിടില്ല” ഒന്ന് ആലോചിച്ച ശേഷം അയാൾ പെട്ടന്ന് ചോദിച്ചു ” പറയ സ്കൂളാണോ “?

ഞങ്ങൾ ഞെട്ടി നിൽക്കുമ്പോൾ അയാൾ വിരൽ ദൂരേക്ക് ചൂണ്ടി വഴി പറഞ്ഞു തന്നു.അതോടെ ഞങ്ങൾക്ക് മനസിലായി നമ്മുടെ സമൂഹത്തിലെ ജാതി മനോഭാവം

സ്കൂളിന്റെ പേര് ചോദിച്ചിട്ട് സ്ഥലവാസികൾക്കറിയില്ല വർഷങ്ങൾക്കൊണ്ട് ജാതിയുടെ പേര് ചേർത്താണ് സ്കൂൾഅറിയപ്പെടുന്നത്

ഞങ്ങൾക്കുറച്ചു മുൻ പോട്ട് നടന്നപ്പോൾ ഇംഗ്ലീഷ് മിഡിയം സ്കൂളു കണ്ടു പക്ഷേ സൗകര്യം ഒട്ടും തന്നെ ഇല്ല. വീണ്ടും ഞങ്ങൾ നടന്നു .ഞങ്ങൾ അന്വേഷിച്ച സ്കൂളിന്റെ മുൻപിൽ എത്തി വിശാലമായ മുറ്റവും, കളിസ്ഥലവും .

ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള സ്കൂളും അതിനോട് ചേർന്ന് അംഗനവാടി കെട്ടിടവും
ഓഫീസ് റൂമിൽ അദ്ധ്യാപകർ ഞങ്ങളെ സ്വീകരിച്ചു .അവർ നിസഹായരാണ് കുട്ടികളുടെ വിദ്യാഭ്യാസത്തെ കുറിച്ചും അവരുടെ മാതാപിതാക്കളെ കുറിച്ചും
അവർ സംസാരിച്ചു അവരുടെ സംഭാഷണത്തിൽ ആ കുട്ടികളെ പഠിപ്പിക്കുന്നതിലുള്ള ആത്മാർത്ഥതതയും വാത്സല്യവും നിറഞ്ഞു നിന്നിരുന്നു

സ്കൂളിൽ ഒന്നാം ക്ലാസിൽ നാലും, രണ്ടാം ക്ലാസിൽ മൂന്നും, മൂന്നാം ക്ലാസിൽ അഞ്ചും, നാലാം ക്ലാസിൽ രണ്ടും , വീതം ആകെ പതിനാലു് കുട്ടികൾ

സ്ഥലവാസികളായികളായിട്ടുള്ളവർ അവരുടെ കുട്ടികളെ നേരത്തെ കണ്ട മാനേജ്മെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് ചേർക്കുന്നത് ‘

അതിന്റെകാരണം തൊട്ടടുത്ത കോളനിയിൽ താമസിക്കുന്നത് അവരുടെ കാഴ്ചപ്പാടിൽ മനുഷ്യരല്ല അയിത്തജാതിക്കാർ മാത്രമാണ്.

ആ കുരുന്നുകളോടൊപ്പം കുറച്ചു സമയം ഞങ്ങൾ ചെലവഴിച്ചതിനു ശേഷം അവരുടെ വീടുകളിലേക്ക് പോകാൻ തീരുമാനിച്ചു.

ഞങ്ങൾ ആ കോളനിയിൽ എത്തി
നല്ല മഴ റോഡിൽ വീടുകൾ ഇരിക്കുന്ന ഭാഗത്തേക്ക് നോക്കിയാൽ മലയുടെ മുകളിൽ പെയ്യുന്ന മഴ വെള്ളംകുത്തനേ ഒഴുകി താഴേക്കു വരുന്നു . ആ വെള്ളച്ചാട്ടം
ത്തിലൂടെയുള്ള കരിംകല്ല് പിടി ചവിട്ടി വേണം മലയുടെ ഇരുവശങ്ങളിലുമുള്ള വീടുകൾ സന്ദർശിക്കാൻ

ഞങ്ങനെ കണ്ട് കുറേ പേർ ഇറങ്ങി വന്നു വീടുകളുടെ മേൽക്കൂര എല്ലാം പ്ലാസ്റ്റിക്ക്
ഷീറ്റ് ഇട്ട് മൂടിയിരിക്കുന്നു രണ്ട് മുറി മാത്രമുള്ള ഒരു വീട്ടിൽ പ്രായമായ അച്ഛനും രണ്ട് പെൺമക്കളും അവരുടെ
ഭർത്താക്കൻമാരും പത്താം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്ന രണ്ട് പെൺമക്കളും അടങ്ങുന്ന രണ്ട് കുടുംബങ്ങളാണ് താമസിക്കുന്നത് , റൂമുകൾക്ക് കതകോ മിറയോഇല്ല .
ആ കൊച്ചു കുട്ടിയോടെ എന്ത് ആഹാരം കഴിച്ചു എന്ന് ഞങ്ങൾ ചോദിച്ചു

അല്പപം കഴിഞ്ഞപ്പോൾ ആ കുട്ടി പറഞ്ഞു
” രാവിലെ ചായ കുടിച്ചതാ അരി വാങ്ങാൻ കടയിൽ പോയിരിക്കുകയാണ്”
സമയം വൈകിട്ട് അഞ്ച് മണി

ഇതാണ് ഈ കോളനിയിലെ അവസ്ഥ
ഈ അവസ്ഥയിലുള്ള എല്ലാ വീട്ടിലും മൂന്നും ,നാലും കുടുംബങ്ങൾ ആണ് താമസിക്കുന്നത്.

പുറത്തുള്ള ഇതര വിഭാഗക്കാർ കോളനിക്കാരുമായി സഹകരിക്കുമോ എന്ന് ചോദിച്ചപ്പോൾ വേറൊരു സഹോദരിയു ടെ മറുപടി

സമീപത്തുള്ള മറ്റുസമുദായക്കാർ “വീടിന്റെ അടുത്തു വച്ചു കണ്ടാൽ ചിരിക്കും എന്തെങ്കിലും ചോദിക്കും

പക്ഷേ മെയിൻ റോഡിലോ പേരാമ്പ്ര ജംഗ്ഷനിൽ വച്ചു കണ്ടാലോ മുഖം തിരിച്ചുകളയും നമ്മൾ പരിജയത്തിൽ ചിരിച്ചാൽ അവർ അന്യരെ പോലെ നമ്മളെ നോക്കും പലപ്പോഴും ഞങ്ങൾ നാണം കെട്ടുപോകും ” മനസിനെ നൊമ്പരപെടുത്തുന്ന വേദന നിറഞ്ഞ മറുപടിയാണ് അവർ തന്നത്

ഈസമൂഹത്തിന്റെ സകല അവകാശവും
തിന്നു കൊഴുത്തവർ തന്നെയാണ് ഈ വിഭാഗത്തെ ഇത്തരത്തിലാക്കിയത് .

ഇവരുടെ ജീവിത സാഹചര്യം മെച്ചപ്പെട്ടാൽ കുഞ്ഞുങ്ങൾക്ക് മാറ്റം ഉണ്ടാകും എന്ന് ആഗ്രഹിക്കുന്ന അവരുടെ
അദ്ധ്യാപകർ ‘

എങ്ങിനെയാണ് മാറ്റം വരേണ്ടത്
സമൂഹത്തിനോ ,ഇവർക്കോ മാറ്റം വരേണ്ടത് .

ഈ സമൂഹത്തെ വഞ്ചിച്ചതിന് ആ പഞ്ചായത്ത് ഭരിച്ച ഭരണാധികാരികൾക്ക് മേൽ നിയമ നടപടി കൈകൊള്ളുന്നതിന്
വേണ്ട നിയമ പോരാട്ടവും ഈ കൂടപ്പിറപ്പുകൾക്ക് വേണ്ടി DHRM ന്റെ നേത്രത്വത്തിൽ നടത്തുന്നതായിരിക്കും

Be the first to comment on "പേരാമ്പ്രയിലെ ‘ജാതിസ്കൂള്‍’ : DHRM സമരത്തിനിറങ്ങുമെന്ന് സലീന പ്രക്കാനം"

Leave a comment

Your email address will not be published.


*