പത്താം നിലയില്‍നിന്ന് താഴേക്കിട്ടു. ആ കുഞ്ഞ് ജീവനോടെയുണ്ട്

24 നില കെട്ടിടത്തെ തീ വിഴുങ്ങിയ ലണ്ടനിലെ ദുരന്തത്തില്‍ നിന്നായിരുന്നു ആ ഹൃദയഭേദകമായ കാഴ്ച. ബില്‍ഡിങ്ങിനെ തീ തിന്നുമ്പോള്‍ 500ലധികം പേര്‍ക്ക് രക്ഷപ്പെടാന്‍ ഒരു ഗോവണി മാത്രം. ഇങ്ങനെ പോയാല്‍ താനും തന്റെ പിഞ്ചുകുഞ്ഞും തീയിലകപ്പെടുമെന്ന് ആ യുവതി മനസ്സിലാക്കി. മറ്റൊന്നും മനസ്സിലുണ്ടായിരുന്നില്ല അവര്‍ക്ക്. തീ വിഴുങ്ങിയ ഗ്രെന്‍ഫെല്‍ ടവറിന്റെ പത്താം നിലയില്‍ നിന്ന് അവര്‍ തന്റെ കുഞ്ഞിനെ താഴെ ആകാംക്ഷയോടെ കാത്തുനില്‍ക്കുന്നവര്‍ക്കിടയിലേക്ക് ഇട്ടുകൊടുത്തു.

മഹാത്ഭുതം. ആ കുഞ്ഞിനെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നൊരാള്‍ കൈപിടിയിലൊതുക്കി. പൂര്‍ണാരോഗ്യത്തോടെ കുഞ്ഞ് പുഞ്ചിരിച്ചു. കണ്ടുനിന്നവരുടെ കണ്ണുകള്‍ നിറഞ്ഞു. ആ യുവതിയും അഗ്നിയില്‍ നിന്ന് രക്ഷപ്പെട്ടു.

അപകടത്തില്‍ ഇതുവരെ പതിമൂന്ന് പേര്‍ മരണപ്പെട്ടു. ഇരുപതോളം പേരുടെ നില അതീവഗുരുതരമാണ്.

Be the first to comment on "പത്താം നിലയില്‍നിന്ന് താഴേക്കിട്ടു. ആ കുഞ്ഞ് ജീവനോടെയുണ്ട്"

Leave a comment

Your email address will not be published.


*