ബെന്യാമിന്റെ പുതിയ നോവൽ വരുന്നു

മലയാളത്തിലെ ജനപ്രിയ എഴുത്തുകാരൻ ബെന്യാമിന്റെ  പുതിയ നോവൽ വരുന്നു
‘’ആടു ജീവിതം’‘ എന്ന നോവലിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ ബെന്യാമിന്റെ  പുതിയ നോവൽ വായനക്കാരിലേക്ക് എത്തുന്നു. പുതിയ കൃതി എഴുതി പൂർത്തിയാക്കിയ വിവരം അദ്ദേഹം ഫേസ്ബുക്കിലൂടെ വായനക്കാരെ അറിയിക്കുകയായിരുന്നു .കഴിഞ്ഞ പത്തു വർഷമായി തന്നോടപ്പമിരിക്കുന്ന വിഷയമാണിതെന്നും മറ്റൊരു നോവലിന്റെ തുടർച്ചയായിരിക്കും പുതിയ പുസ്തകമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പൂർണമായും സ്വതന്ത്രമായി നിലനിൽക്കുന്ന പ്രമേയമായിരിക്കും.

‘’ആടു ജീവിതം’‘ എന്ന നോവലിനു 2009-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ബെന്യാമിൻ ഏഴു നോവലുകളും നാല് കഥാസമാഹാരങ്ങളും അടക്കം പതിനഞ്ചിൽപരം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. പുതിയ പുസ്തകത്തിന്റെ പേര്, വിഷയം , പ്രസിദ്ധീകരണ തീയതി എന്നിവയൊക്കെ പിന്നാലെ അറിയിക്കുന്നതായിരിക്കും എന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു

Be the first to comment on "ബെന്യാമിന്റെ പുതിയ നോവൽ വരുന്നു"

Leave a comment

Your email address will not be published.


*