അൽ ജസീറ ഓഫീസുകൾ അടച്ചുപൂട്ടാൻ ഇസ്രായേൽ ഭീഷണി

അന്താരാഷ്ട്ര വാർത്ത മാധ്യമമായ അൽ ജസീറയുടെ രാജ്യത്തെ എല്ലാ ഓഫീസുകളും അടച്ചുപൂട്ടാൻ ഇസ്രായേൽ പദ്ധതിയിടുന്നു,ഇതിനായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗവണ്മെ‍ന്റ് പ്രസ്സ് ഓഫീസുമായും വിദേശ മന്ത്രാലയവുമായും ആഭ്യന്തര സുരക്ഷാ ഏജൻസിയുമായും ചർച്ച നടത്തി എന്ന് ഇസ്രായേൽ ന്യൂസ് ഏജൻസിയായ വൈനെറ്റ് റിപ്പോർട്ട് ചെയ്തു . നാസി പ്രൊപ്പഗണ്ടയോട് താരതമ്യപ്പെടുത്തിയാണ് ഇസ്രായേൽ ഭരണകൂടം അൽ ജസീറക്കെതിരെയുള്ള നടപടിയെ ന്യായീകരിക്കുന്നത്. സൗദി അറേബ്യ , ജോർദാൻ തുടങ്ങിയ അറബ് രാജ്യങ്ങളുമായി ഖത്തർ കേന്ദ്രീകൃത മാധ്യമ സ്ഥാപനമായ അൽ ജസീറയുടെ അഭിപ്രായ സംഘര്ഷങ്ങള്‍ നിലനിൽക്കുന്ന സമയത്താണ് ഇസ്രായേൽ നടപടി .

ഇസ്രായേൽ പ്രതിരോധ മന്ത്രി അവിഗ്‌ദോർ ലീബർമാൻ അൽജസീറയെ നാസി പ്രചാരണത്തോടാണ് താരതമ്യം ചെയ്തത് . അൽജസീറ ഒരു മാധ്യമമല്ല അത് നാസി ജർമനിയിൽ നടന്നതുപോലെയുള്ള ഒരു പ്രോപഗണ്ടയുടെ ഭാഗമാണ് എന്ന് അദ്ദേഹം പറഞ്ഞു.

വെസ്റ്റ് ബാങ്കിലും ഗാസയിലും ഇസ്രായേൽ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെയും സൈനിക നീക്കങ്ങളുടെയും വാർത്തകൾ ആഗോള തലത്തിൽ എത്തിക്കുന്നതിൽ വലിയ പ്രാധാന്യമാണ് അൽ ജസീറയ്ക്കുള്ളത്. മാത്രമല്ല, ഇസ്രായേലിന്റെ ആയുധ വ്യാപാര താല്പര്യങ്ങളെ ബാധിക്കുന്ന തരത്തിൽ അൽ ജസീറ നൽകുന്ന വാർത്തകളും ഇസ്രായേൽ ഭരണകൂടത്തെ അൽ ജസീറക്കെതിരെ തിരിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നു.

പലസ്തീൻ സ്വാതന്ത്രപോരാട്ടം , ഇസ്രായേൽ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ, ആയുധ വ്യാപാരം തുടങ്ങിയ വിഷയങ്ങളിൽ ആഗോളതലത്തിൽ ഇസ്രായേലിന്റെ പ്രതിച്ഛായാ തകർക്കുന്നതിന് കാരണമാകുന്നു എന്നതാണ് അൽ ജസീറ അടച്ചുപൂട്ടാനുള്ള യഥാർത്ഥ കാരണം .

Be the first to comment on "അൽ ജസീറ ഓഫീസുകൾ അടച്ചുപൂട്ടാൻ ഇസ്രായേൽ ഭീഷണി"

Leave a comment

Your email address will not be published.


*