‘ജാതീയതയാണ് രാജ്യദ്രോഹം’. അംബേദ്കറെ സ്മരിച്ച് അമര്‍ത്യാസെന്‍

ഇന്ത്യയില്‍ എതിര്‍സ്വരങ്ങള്‍ ഉയര്‍ത്തുന്നവരെ രാജ്യദ്രോഹികളെന്ന് മുദ്ര കുത്തുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് നോബല്‍സമ്മാനജേതാവും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യാസെന്‍. ലണ്ടന്‍ സ്കൂള്‍ ഓഫ് എകണോമിക്സില്‍ ഡോ:ബി.ആര്‍ അംബേദ്കറുടെ നൂറ്റി ഇരുപത്തഞ്ചാം ജന്മദിനവാര്‍ഷിവുമായി ബന്ധപ്പെട്ട് നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ” ജാതീയതയാണ് ദേശവിരുദ്ധം. എന്തെന്നാല്‍ അത് രാജ്യനിവാസികളെ തമ്മില്‍ ഭിന്നിപ്പിക്കും. ദേശത്തിനുള്ളിലെ എല്ലാ വിവേചനങ്ങളും അവസാനിക്കുമ്പോഴേ ദേശീയത അര്‍ത്ഥവത്താവൂ”. അമര്‍ത്യാ സെന്‍ പറഞ്ഞു.

അംബേദ്കറെ മഹാനായ സാമൂഹ്യവിപ്ലവകാരി എന്ന് വിശേഷിപ്പിച്ച സെന്‍ അംബേദ്കര്‍ സ്വപ്നം കണ്ട ദേശത്തിനായി വിദ്യാഭ്യാസത്തെ ഉപയോഗിക്കണമെന്നും പറഞ്ഞു.

ലണ്ടന്‍ സ്കൂള്‍ ഓഫ് എകണോമിക്സിലെ പൂര്‍വ്വവിദ്യാര്‍ത്ഥി കൂടിയാണ് അംബേദ്കര്‍.
1916 ഒക്ടോബറിലാണ് അംബേദ്കര്‍ ലണ്ടനിൽ എത്തിച്ചേർന്നത്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ സാമ്പത്തികശാസ്ത്രം പഠിച്ചു. സാമ്പത്തിക ശസ്ത്രത്തിൽ പഠനവും ഗവേഷണവും തുടർന്നു. അക്കാലയളവിൽ അദ്ദേഹം ‘രൂപയുടെ പ്രശ്നം’ എന്ന പ്രബന്ധത്തിന്‌ ലണ്ടൻ യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി

Be the first to comment on "‘ജാതീയതയാണ് രാജ്യദ്രോഹം’. അംബേദ്കറെ സ്മരിച്ച് അമര്‍ത്യാസെന്‍"

Leave a comment

Your email address will not be published.


*