മോഡിക്ക് ബീഫ് വിളമ്പി യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധം

കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബീഫ് വിളമ്പി യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. എറണാകുളം നാവികസേനാ വിമാനത്താവളത്തിനു സമീപത്താണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വ്യത്യസ്ത പ്രതിഷേധം. കന്നുകാലി കശാപ്പിനു നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പ്രതിഷേധിച്ചാണ് പ്രധാനമന്ത്രി കേരളം സന്ദര്‍ശിക്കുന്ന ദിവസം യൂത്ത് കോണ്‍ഗ്രസ്സ് ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചത്.

ബീഫ് പാകം ചെയ്ത് വിളമ്പിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു.

Be the first to comment on "മോഡിക്ക് ബീഫ് വിളമ്പി യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധം"

Leave a comment

Your email address will not be published.


*