ജാതിവിവേചനത്തിനെതിരെ പ്രതിരോധമുയർത്തി ചക്ലിയ സമുദായത്തോടൊപ്പം സാഹോദര്യ ഇഫ്താർ

ജാതി വിവേചനത്തിനും അയിത്തത്തിനുമെതിരെ പോരാട്ടം നയിക്കുന്ന ചക്ലിയ സമുദായത്തിനു ഐക്യദാർഢ്യം അർപ്പിച്ചു സംഘടിപ്പിച്ച സാഹോദര്യ ഇഫ്താർ ശ്രദ്ധേയമായി. എസ്ഐഒ സംസ്ഥാനസമിതിയാണ് മുതലമട അംബേദ്കർ കോളനിയിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. ഇഫ്താർ വിരുന്ന് നോവലിസ്റ്റും ആക്ടിവിസ്റ്റുമായ രൂപേഷ് കുമാർ ഉദ്ഘാടനം ചെയ്തു.

‘ജീവിതത്തിന്റെ വിവിധ തലങ്ങളിൽ ജാതിയുടെയും അയിത്തത്തിന്റെയും പേരിൽ വലിയ വിവേചനമാണ് ചക്ലിയ സമുദായം അനുഭവിച്ചു കൊണ്ടിരിക്കുന്നത്. അംബേദ്‌കർ കോളനിയിലെ പോരാട്ടം കേരളത്തിലെ വ്യത്യസ്ത കോളനികളിൽ നിലനിൽക്കുന്ന ജാതി വിവേചനങ്ങളെ പോരാട്ട ഭൂമിയുടെ മുഖ്യധാരയിലേക്ക് എത്തിക്കുവാൻ കാരണമായി.” വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന സമൂഹത്തെ ഉന്നതിയിലേക്ക് കൊണ്ടുവരുന്നതിനുളള നടപടികൾ സ്വീകരിക്കാനാണ് സർക്കാർ മുൻകൈയ്യെടുക്കേണ്ടത് എന്ന് രൂപേഷ് കുമാർ ആവശ്യപ്പെട്ടു. വിവേചനം ജാതീയമാണ് എന്നും കേവല വികസനത്തിന്റെ പേരുപറഞ്ഞ് ഇന്ത്യയിൽ നിലനിൽക്കുന്ന വിവേചനത്തെ തള്ളിക്കളയാൻ ശ്രമിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് റമദാൻ ഇഫ്താർ സന്ദേശം നൽകി. ജാതിവിവേചനം അനുഭവിക്കുന്ന സമുദായംഗങ്ങളെ ഉന്നതിയിലേക്ക് എത്തിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അജിത് കൊല്ലംകോട്, ബഷീർ ഹസൻ നദ്‌വി, പ്രദീപ് നെന്മാറ, വി.പി നിജാമുദ്ദീൻ, ശിവരാജ്, നീലിപ്പാറ മാരിയപ്പൻ തുടങ്ങിയവർ ഇഫ്താർ വിരുന്നിൽ പങ്കെടുത്തു.

Be the first to comment on "ജാതിവിവേചനത്തിനെതിരെ പ്രതിരോധമുയർത്തി ചക്ലിയ സമുദായത്തോടൊപ്പം സാഹോദര്യ ഇഫ്താർ"

Leave a comment

Your email address will not be published.


*