മടപ്പള്ളിയിൽ കവി വീരാൻകുട്ടിക്ക് നേരെ എസ്എഫ്ഐ നേതാവിന്റെ കയ്യേറ്റശ്രമം

കവിയും മടപ്പള്ളി ഗവണ്‍മെന്റെ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറുമായ വീരാന്‍കുട്ടിക്കു നേരെ ക്യാംപസിൽ എസ്എഫ്ഐ പ്രവർത്തകരുടെ കയ്യേറ്റം.

കെഎസ്‌യുവിന്റെ പഠിപ്പുമുടക്കിനു കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് അനുവാദം കൊടുത്തതിനു പിന്നിൽ വീരാൻകുട്ടി മാഷിന്റെ ഉപദേശമാണെന്നതായിരുന്നു എസ്എഫ്ഐ പ്രവർത്തകരെ ചൊടിപ്പിച്ചത്. ഒരു പതിറ്റാണ്ടിനു ശേഷമാണ് മടപ്പള്ളി കോളേജിൽ കെ എസ് യുവിന്റെ സമരം നടക്കുന്നതും അതിനു കോളേജ് അധികൃതർ അനുവാദം നൽകുന്നതും.

എസ്എഫ്ഐ പ്രവർത്തകരായ രണ്ട്‌ വിദ്യാര്ഥികളുമായുള്ള വാക്കു തർക്കത്തിനിടെയായിരുന്നു എസ്എഫ്ഐ കാമ്പസ് ഘടകത്തിലെ സജീവനേതാവ് കൂടിയായ വിദ്യാർത്ഥി വീരാൻകുട്ടിയെ കയ്യേറാൻ ശ്രമിച്ചത്. എന്നാൽ പിന്നീട് അധ്യാപകർ വീരാന്‍കുട്ടിയെ സംരക്ഷിക്കുകയായിരുന്നു. തുടർന്ന് എസ്എഫ്ഐ പ്രവർത്തകരുടെ നിലപാടിൽ പ്രതിഷേധിച്ചു കാമ്പസിൽ ഇടതുപക്ഷ അധ്യാപക സംഘടന പ്രകടനം നടത്തി.

Be the first to comment on "മടപ്പള്ളിയിൽ കവി വീരാൻകുട്ടിക്ക് നേരെ എസ്എഫ്ഐ നേതാവിന്റെ കയ്യേറ്റശ്രമം"

Leave a comment

Your email address will not be published.


*