അവര്‍ കൊന്ന ജുനൈദിന് പതിനാറാണ് പ്രായം

ഖുര്‍ആന്‍ മനപ്പാഠമാക്കിയതിലെ സമ്മാനമായാണ് ജുനൈദിന് ഉമ്മ 1500 രൂപ നല്‍കിയത് . ആ പണവും കൊണ്ട് സഹോദരങ്ങളോടൊപ്പം ഷോപ്പിംഗിന് പോയതായിരുന്നു അവര്‍. ഇരുട്ടുംമുമ്പ് തിരിച്ചെത്തുമെന്ന് ഉമ്മയ്ക്ക് വാക്കും നല്‍കിയിട്ടാണ് പതിനാറ് വയസ്സുള്ള ജുനൈദും സഹോദരങ്ങളും വീട്ടില്‍ നിന്നിറങ്ങിയത്.

ഡൽഹിയിൽ നിന്ന്​  ഷോപ്പിംഗ്​ കഴിഞ്ഞ്​ ഗാസിയാബാദ്​-ഡൽഹി-മഥുര ട്രെയിനിലായിരുന്നു തിരിച്ചുള്ള യാത്ര.

മുസ്ലിം തീവ്രവാദികളെന്നും ബീഫ് തീറ്റക്കാരെന്നും ആവര്‍ത്തിച്ച് ആക്രോശിച്ചായിരുന്നു ആ സംഘത്തിന്റെ ക്രൂരമര്‍ദ്ദനം. താടി പിടിച്ചുവലിച്ച് മുല്ലയെന്ന് പറഞ്ഞ് പരിഹസിക്കുകയും ചെയ്തു.

ക്രൂരമായ ആക്രമണത്തില്‍ മാരകമായി പരിക്കേറ്റ ജുനൈദ് ആശുപത്രിയിലെത്തിക്കും മുമ്പേ മരിച്ചു​. രണ്ടു സഹോദരൻമാര്‍ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല

” പെരുന്നാളിന് മധുരം വിളമ്പാനായി സേമിയയും മുട്ടായികളും വാങ്ങിവരാനും ഉമ്മ അവരോട് പറഞ്ഞേല്‍പ്പിച്ചിരുന്നു. വേഗം വരുമെന്ന് പറഞ്ഞാണ് അവന്‍ പോയത്.. പക്ഷേ, തിരിച്ചെത്തിയത് ജീവനില്ലാതെ . എങ്ങനെയാണ് അവര്‍ക്ക് എന്‍റെ മകന്‍റെ ശരീരത്തോട് ഇത്ര ക്രൂരമായി പെരുമാറാന്‍ കഴിഞ്ഞത്…” ജുനൈദിന്‍റെ പിതാവ് ജല്ലാലുദ്ദീന്‍ ചോദിക്കുന്നു.

”ഇനി ഞങ്ങള്‍ക്കെന്ത് പെരുന്നാള്‍… അവന്‍ ഹാഫിള് ആയതിന് ശേഷമുള്ള ആദ്യ പെരുന്നാള്‍.. ശരിക്കും ആഘോഷിക്കാനിരുന്നതാണ് ഞങ്ങള്‍…. പക്ഷേ അവന്‍ പോയി.”  ജുനൈദിന്റെ ഉമ്മ ചോദിക്കുന്നു.

കടപ്പാട് – മീഡിയവണ്‍

Be the first to comment on "അവര്‍ കൊന്ന ജുനൈദിന് പതിനാറാണ് പ്രായം"

Leave a comment

Your email address will not be published.


*