റെയില്‍വേ പോലീസ് തിരിഞ്ഞുനോക്കിയില്ല. ജുനൈദിന്റെ സുഹൃത്തുക്കള്‍ പറയുന്നു

ബീഫ് കൈവശം വെച്ചതിന്റെ പേരില്‍ ട്രെയിനില്‍ വെച്ച് ക്രൂരമായി ആക്രമിക്കപ്പെട്ടപ്പോള്‍ റെയില്‍വേ പോലീസ് തങ്ങളെ അവഗണിച്ചെന്ന് കൊല്ലപ്പെട്ട ജുനൈദിന്റെ സുഹൃത്ത് മുഹ്സിന്‍.

ട്രയിനില്‍ വെച്ച് ചില യാത്രക്കാര്‍ ബീഫിന്‍റെ പേരില്‍ അധിക്ഷേപിച്ചതിനെ എതിര്‍ത്തതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് മുഹ്‌സിന്‍ പറയുന്നു. മുഹ്സിനടക്കം എതിര്‍ത്ത നാലുപേരെയും ആള്‍ക്കൂട്ടം മര്‍ദ്ദിച്ചവശരാക്കി. ഇതിനിടെ കത്തി കൈവശം വെച്ചിരുന്ന രണ്ട് പേര്‍ ജുനൈദിനെ കുത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജുനൈദ് മരണപ്പെടുകയായിരുന്നു. പൊലീസിന്റെ എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ചെങ്കിലും പ്രതികരിച്ചില്ല. ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചതും പരാജയപ്പെട്ടു. റെയില്‍വേ പൊലീസിന്റെ ഭാഗത്തു നിന്ന് ഗുരുതരമായി പരിക്കേറ്റിരിക്കുമ്പോള്‍ പോലും തങ്ങള്‍ക്ക് അവഗണനയാണ് ഉണ്ടായതെന്നും മുഹ്‌സിന്‍ പറയുന്നു

Be the first to comment on "റെയില്‍വേ പോലീസ് തിരിഞ്ഞുനോക്കിയില്ല. ജുനൈദിന്റെ സുഹൃത്തുക്കള്‍ പറയുന്നു"

Leave a comment

Your email address will not be published.


*