ശബ്ദമലിനീകരണത്തിനുള്ള കാരണം ബാങ്ക് വിളിയും. ടെക്സ്റ്റ് ബുക്ക് വിവാദമാവുന്നു

ശബ്ദമലിനീകരണത്തിനുള്ള കാരണമായി മുസ്‌ലിം പള്ളിയിൽ നിന്നുള്ള ബാങ്ക് വിളിയുടെ ചിത്രം പാഠപുസ്തകത്തില്‍ നൽകിയത് വിവാദമാകുന്നു ഡല്‍ഹിയിലെ ദരിയാഗഞ്ചിലെ സലീന പബ്ലിക്കേഷൻസ് പ്രസാധകരായിട്ടുള്ള ഐ.സി.എസ്.ഇ സിലബസിലെ ആറാം ക്ലാസ് ശാസ്ത്രപാഠപുസ്തകത്തിലാണ് വിവാദ ചിത്രം. വിമാനം,തീവണ്ടി,മറ്റു വാഹനങ്ങൾ അടങ്ങിയ ശബ്ദമലിനീകരണത്തിൻറെ വിവിധ ഉറവിടങ്ങള്‍ കാണിക്കുന്ന ചിത്രങ്ങളുടെ കൂട്ടത്തിലാണ് മുസ്‌ലിം പള്ളിയുടെ ചിത്രം നല്‍കിയത്. ഇവിടങ്ങളിൽ നിന്നും വരുന്ന ശബ്ദം സഹിക്കാനാവാതെ ഒരാള്‍ ബുദ്ധിമുട്ടുന്നതായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.

എസ് കെ ബാഷ്ൻറെ നേതൃത്വത്തില്‍ ഒരു സംഘം വിദഗ്ധരായ അധ്യാപകരാണ് ഉള്ളടക്കം തയ്യാറാക്കിയതെന്നാണ് പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇസ്ലാമോഫോബിയ വളർത്തുന്ന ഉള്ളടക്കം കാണാനിടയായ ഒരു രക്ഷിതാവ് സംഭവം വാട്ട്‌സ്ആപ്പില്‍ പങ്കുവച്ചതോടെയാണ് വിഷയം വാർത്തയായത്. അതേസമയം, പുസ്തകം വിതരണം ചെയ്യുന്നത് തങ്ങള്‍ നിര്‍ത്തിവച്ചതായി പബ്ലിഷര്‍ അറിയിച്ചു. ഇതാദ്യമായല്ല വര്‍ഗീയ ഉള്ളടക്കമുള്ള പാഠപുസ്തകങ്ങള്‍ വിവാദമാവുന്നത്. യേശുക്രിസ്തുവിനെ ചെകുത്താനായി ചിത്രീകരിക്കുന്ന പാഠപുസ്തകം ഗുജറാത്ത് സംസ്ഥാന സര്‍ക്കാര്‍ ഈയിടെ പ്രസിദ്ധീകരിച്ചിരുന്നു.ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ള വലിയ പ്രധിഷേധത്തിനാണ് ഇത് വഴി തെളിയിച്ചത്.

Be the first to comment on "ശബ്ദമലിനീകരണത്തിനുള്ള കാരണം ബാങ്ക് വിളിയും. ടെക്സ്റ്റ് ബുക്ക് വിവാദമാവുന്നു"

Leave a comment

Your email address will not be published.


*