അവര്‍ മരിച്ചിട്ടില്ല. ഇപ്പോഴും വാര്‍ത്ത വായിക്കുന്നുണ്ട്

ഏറെ വൈറലായ വീഡിയോ ആണത്. പാകിസ്ഥാനിലെ വാര്‍ത്താചാനല്‍ അവതാരിക ന്യൂസ് വായിക്കുന്നതിനിടയില്‍ കുഴഞ്ഞുവീഴുന്നതാണ് ദൃശ്യം. വാര്‍ത്താവതാരികയുടെ ദാരുണാന്ത്യം എന്നായിരുന്നു ടൈറ്റിലുകള്‍.

യൂടൂബിലും ഫേസ്ബുക്കിലുമായി ഒരു കോടിയുടെ അടുത്ത് ആളുകള്‍ ഈ രംഗം കാണുകയുണ്ടായി. ‘പാകിസ്ഥാന്‍ റിപ്പോര്‍ട്ടറുടെ മരണം ലൈവായി കാണാം’ എന്നായിരുന്നു പല വാര്‍ത്താമാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ ഇവര്‍ മരിച്ചിട്ടില്ല .ഏതാണ്ട് ഒരു വര്‍ഷം മുൻപാണ് പ്രസ്തുത സംഭവം .ഇമ്രാൻഖാന്റെ പിടിഐയുടെ റാലി റിപ്പോർട്ട് ചെയ്യുമ്പോള്‍ ക്രെയിനില്‍ നിന്ന് തലകറങ്ങി താഴെ വീഴുകയായിരുന്നു അവതാരിക. നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു അവര്‍. ഇസ്ര ഖാന്‍ എന്നാണ് അവതാരികയുടെ പേര്. അന്ന് സംഭവം നടക്കുമ്പോള്‍ ന്യൂസ് 92ല്‍ ഉണ്ടായിരുന്ന ഇസ്ര ഖാന്‍ ഇപ്പോള്‍ ary ന്യൂസ് ചാനലിലാണ് പ്രവര്‍ത്തിക്കുന്നത്.

Be the first to comment on "അവര്‍ മരിച്ചിട്ടില്ല. ഇപ്പോഴും വാര്‍ത്ത വായിക്കുന്നുണ്ട്"

Leave a comment

Your email address will not be published.


*