ജുനൈദിന്റെ സഹോദരന്‍ നാളെ കോഴിക്കോട്ട്

ഡല്‍ഹിയില്‍ ട്രെയിനില്‍ വെച്ച് ബീഫ് കൈവശം വെച്ചെന്ന് ആക്രോശിച്ച് ഹിന്ദുത്വവാദികള്‍ കൊല്ലപ്പെടുത്തിയ ജുനൈദിന്റെ സഹോദരന്‍ നാളെ കോഴിക്കോട്ട്. മുസ്ലിം ലീഗ് സംസ്ഥാനക്കമ്മിറ്റി സംഘടിപ്പിക്കുന്ന രാജ്യത്തെ വര്‍ധിച്ചുവരുന്ന ദളിത് -ന്യൂനപക്ഷ വേട്ടക്കെതിരായ ബഹുജന്‍ റാലിയില്‍ പങ്കെടുക്കാനാണ് ജുനൈദിന്റെ സഹോദരന്‍ ഹാഷിം കോഴിക്കോടേക്ക് വരുന്നത്. ഒപ്പം ജുനൈദിന്റെ അടുത്ത സുഹൃത്ത് മുഹമ്മദ് അസ്ഹറുദ്ദീനും സമ്മേളനത്തില്‍ സംബന്ധിക്കും.

ഞായറാഴ്ച്ച വൈകീട്ട് മുതലക്കുളം മൈതാനിയില്‍ നിന്നാരംഭിക്കുന്ന റാലി കോഴിക്കോട് ബീച്ചിലെ പൊതുസമ്മേളനത്തോടെ സമാപിക്കും.

ജൂലൈ 10ന് കോഴിക്കോട് ടൗണ്‍ഹാളില്‍ ജമാഅത്തെ ഇസ്ലാമി സംഘടിപ്പിക്കുന്ന ‘ദലിത് മുസ്ലിം വേട്ടക്കെതിരായ സാഹോദര്യ സംഗമം ‘ പ്രമുഖ മാധ്യമ പ്രവര്‍ത്തക റാണ അയ്യൂബ് ഉദ്ഘാടനം ചെയ്യും

Be the first to comment on "ജുനൈദിന്റെ സഹോദരന്‍ നാളെ കോഴിക്കോട്ട്"

Leave a comment

Your email address will not be published.


*