ഐന്‍സ്റ്റീനേക്കാളും ഐക്യു ഉള്ള 11 കാരനായ ഇന്ത്യന്‍ ബാലന്‍

ആൽബർട്ട്​ ഐൻസ്​റ്റീനെക്കാളും സ്​​റ്റീഫൻ ഹോക്കിംഗ്​സിനേക്കാളും ഉയർന്ന ​ഐക്യു​ ഉള്ള പതിനൊന്നുകാരന്‍. ബ്രിട്ടനിൽ നടന്ന ​മെൻസ ഐക്യു പരിശോധനയിലാണ്​ ഇംഗ്ലണ്ടിലെ ഇന്ത്യൻ വംശജനായ അർണവ്​ ശർമ ഐൻസ്​റ്റീ​നെക്കാളും ഹോക്കിംഗ്​സിനേക്കാളും ഉയർന്ന ​ഐക്യു നിലവാരം പുലർത്തുന്നുവെന്ന് മനസ്സിലായത്. ​ഐൻസ്​റ്റീനും ഹോക്കിംഗ്​സിനും ​ഐ.ക്യു പോയിൻറ്​ 160 ​ആണ്​. എന്നാൽ അർണവ്​​ അവരേക്കാൾ രണ്ടു പോയിൻറ്​ കൂടി ​162 പോയിൻറാണ്​ സ്​കോർ ചെയ്​തത്​ എന്നതാണ് ശ്രദ്ധേയം.

ഏറെ പ്രയാസമുള്ള കടുകട്ടി പരീക്ഷകളിൽ പോലും ഒട്ടും തയാറെടുപ്പുക​ളൊന്നുമില്ലാതെ തന്നെ അർണവ്​ വിജയിയായി.

രാജ്യത്ത്​ വളരെ കുറച്ച്​ പേർക്ക്​ മാത്രം നേടാനായ ഉയർന്ന നിലവാരമാണ്​ അർണവ്​ നേടിയിരിക്കുന്നതെന്ന്​ ​മെൻസ ഐക്യൂ ടെസ്​റ്റ് സംഘാടകർ മാധ്യമങ്ങളോട് പറഞ്ഞു.

Be the first to comment on "ഐന്‍സ്റ്റീനേക്കാളും ഐക്യു ഉള്ള 11 കാരനായ ഇന്ത്യന്‍ ബാലന്‍"

Leave a comment

Your email address will not be published.


*