പ്രവാസികളോട് ഇന്ത്യൻ ബീഫ് ബഹിഷ്കരിക്കാൻ ആഹ്വാനം

രാജ്യത്തിനു പുറത്തു ജീവിക്കുന്നവരോട് ഇന്ത്യൻ ബീഫ് ബഹിഷ്കരിക്കാൻ ആഹ്വാനം. മുസ്ലിംകളുൾപ്പടെയുള്ള ഇന്ത്യയിലെ ന്യൂനപക്ഷസമുദായം ബീഫ് കഴിക്കുന്നതിന്റെ പേരിലും വില്പനയുടെ പേരിലും ഹിന്ദുത്വതീവ്രവാദികളാൽ കൊല്ലപ്പെടുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലെ ബീഫ് കയറ്റുമതി ചെയ്യുന്ന കമ്പനികളെ ബഹിഷ്കരിക്കാനുള്ള ആഹ്വാനം. ബീഫ് വില്പന ചെയ്യുന്ന മുസ്ലിംകളെയും ദളിതുകളെയും വേട്ടയാടുമ്പോൾ നരേന്ദ്രമോദി ഗവണ്മെന്റ് രാജ്യത്തെ പ്രബലമായ ബീഫ് എക്‌സ്‌പോർട് കമ്പനികളെ സംരക്ഷിക്കുകയാണ് എന്ന പരാതി വ്യാപകമാണ്.

ഗൾഫ് രാജ്യങ്ങളിൽ ലക്ഷകണക്കിന് മലയാളികളടക്കമുള്ള ഇന്ത്യക്കാരാണ് ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുന്ന ബീഫ് ഉപയോഗിക്കുന്നത്.  ഇവ ബഹിഷ്ക്കരിക്കാനുള്ള ആഹ്വാനം വിജയിച്ചാൽ അത് കമ്പനികൾക്ക് വലിയ തിരിച്ചടിയാവും.

രാജ്യത്തെ സാധാരണക്കാരായ കന്നുകാലി വിൽപ്പനക്കാരും തൊഴിലാളികളും ഗോ സംരക്ഷണത്തിന്റെ പേരിൽ ആർ എസ് എസ് അടക്കമുള്ള തീവ്ര ഹിന്ദുത്വ സംഘടന പ്രവർത്തകരാൽ ജനമധ്യത്തിൽ കൊല്ലപ്പെടുമ്പോൾ ബീഫ് കയറ്റുമതി ചെയ്യുന്ന കമ്പനികളെ പ്രോത്സാഹിപ്പിയ്ക്കുന്ന നിലപാടാണ് കേന്ദ്രസർക്കാരിന്റേത്.

കഴിഞ്ഞ മാസം രാജ്യത്തെ ഏറ്റവും വലിയ ബീഫ് കയറ്റുമതി സ്ഥാപനത്തിന് കേന്ദ്ര സർക്കാരിന്റെ പുരസ്‌കാരം ലഭിച്ചിരുന്നു. രാജ്യത്തെ കർഷകർ ബീഫ് കച്ചവടം നടത്തിയാൽ വര്ഷങ്ങളോളം ജയിലിൽ ഇടാൻ നിയമം നടപ്പിലാക്കിയ കേന്ദ്ര സർക്കാരാണ് അല്ലനസന്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ബീഫ് കയറ്റുമതി സ്ഥാപനത്തിന് മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരം സമ്മാനിക്കുന്നത് . കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള അഗ്രിക്കൾച്ചർ ആൻഡ് ഫുഡ് പ്രോഡക്‌ട്സ് എക്സ്പോർട് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ പുരസ്‌കാരമാണ് കമ്പനിക്കു ലഭിച്ചത്

ലോകത്തു തന്നെ ബീഫ് കയറ്റുമതിയിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയിലെ ഏറ്റവും പ്രബലമായ ബീഫ് എക്സ്പോര്ട് കമ്പനികളിൽ ഭൂരിഭാഗവും സവർണ സ്വഭാവമുള്ളവരും ബിജെപി അനുഭാവികളുമാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ഹലാൽ ഇറച്ചി അഥവാ ബീഫ് ലഭ്യമാക്കുന്ന കമ്പനി എന്ന് സ്വയം പരസ്യപ്പെടുത്തുന്ന കമ്പനിയായ അൽ ദുആ ഫുഡ് പ്രോസസിംഗ് കമ്പനിയുടെ ഉടമ യുപിയിലെ ബിജെപി എംഎൽഎ സംഗീത് സിങ് സോം ആണ്. അതേ സമയം , ദാദ്രിയിൽ അതിതീവ്ര ഹൈന്ദവാദികളായ ജനക്കൂട്ടം തല്ലിക്കൊന്ന മുഹമ്മദ് അഖ്ലാഖിനെ ബീഫ് കഴിച്ചെന്ന കള്ളപ്രചാരണം നടത്തി തല്ലിക്കൊന്നപ്പോൾ , അതിൽ പ്രതികളായവർക്ക് ഉടനെ ജാമ്യം നൽകണമെന്ന് ദാദ്രിയിൽ വന്നു പ്രസംഗിച്ചതും സംഗീത് സിംഗ് സോം ആണ്.

Be the first to comment on "പ്രവാസികളോട് ഇന്ത്യൻ ബീഫ് ബഹിഷ്കരിക്കാൻ ആഹ്വാനം"

Leave a comment

Your email address will not be published.


*