‘സവർണ ഇറക്കുമതികൾ വിമർശിക്കപ്പെടണം.’ കെപി രാമനുണ്ണിക്ക്‌ മറുപടി

അഡ്വക്കേറ്റ് അബ്ദുൽ കബീർ

മുസ്ലിംകള്‍, ദലിതര്‍ , കമ്മ്യൂണിസ്റ്റുകള്‍, ഹിന്ദുത്വവാദികള്‍,യുക്തിവാദികള്‍ എന്നിങ്ങനെ വ്യത്യസ്ത  ആശയഗതിയിലുള്ളവരെ ഉപദേശിച്ചു കൊണ്ട്‌ മാധ്യമത്തില്‍ രാമനുണ്ണിയുടെ ലേഖന പരമ്പര ശ്രദ്ധയില്‍ പെട്ടിരുന്നു.പ്രധാനമായും ഗാന്ധിസത്തേയും ഭാരതീയതയേയും അടിസ്ഥാനമാക്കിയാണ്‌ അദ്ദേഹം തന്റെ നിലപാടായി ലേഖനത്തിലൂന്നുന്നത്‌.മുസ്ലിം സമൂഹത്തോട്‌ ഐക്യപ്പെടുന്നതില്‍ അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയെ ബഹുമാനിക്കുമ്പോള്‍ തന്നെ അദ്ദേഹം ഊന്നുന്ന ഭാരതീയത ,ഗാന്ധിസം തുടങ്ങിയതും അനുബന്ധവുമായ പദങ്ങളും ഒന്നു വിശകലന വിധേയമാക്കേണ്ടതുണ്ട്‌.

ഹിന്ദു മുസ്ലിം ദ്വന്ദങ്ങളിലൂന്നുന്ന അദ്ദേഹത്തിന്റെ വിശകലന രീതി ഇന്ന്‌ നിലനില്‍ക്കുന്ന ഹിന്ദു ഭീകരവാദത്തെ സൂക്ഷ്‌മമായി വിലയിരുന്നതുന്നതിനോ ജാതിയിലധിഷ്‌ഠിതമായ ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥിതിയുടെ സങ്കീര്‍ണ്ണതയെ മനസ്സിലാക്കാനോ ഉതകുന്നതല്ല അദ്ദേഹം പറയുന്ന പോലെ ഭിന്നിപ്പിച്ചു ഭരിക്കുക എന്നത്‌ ഇന്ത്യക്കു അപരിചിതമായതോ ബ്രിട്ടീഷുകാര്‍ ആദ്യമായി ഇന്ത്യയില്‍ പ്രയോഗിച്ച തന്ത്രമോ അല്ലെന്നതാണ്‌ വസ്‌തുത .സഹസ്രാബ്ദദങ്ങളായി ഇന്ത്യയിലെ സവര്‍ണ്ണര്‍ സഹസ്രാബ്ദങ്ങളായി ഇന്ത്യയിലെ സവര്‍ണ്ണര്‍ സ്വീകരിച്ചിരുന്നതാണ്‌ എന്നത്‌ ഇന്ത്യയിലെ സവര്‍ണ്ണരര്‍ സ്വീകരിച്ചിരുന്ന തന്ത്രമാണ്‌ എന്ന്‌ ജാതിവ്യവസ്ഥയെക്കുറിച്ച്‌ അല്‍പ്പമെങ്കിലും ധാരണയുള്ളവര്‍ക്കറിയാം.

‘ഹിന്ദുമതം ‘ എന്നതു തന്നെ പ്രാചീനമായ ഒന്നല്ലെന്നും ഇന്ത്യന്‍ ദേശീയതയുടെ രൂപീകരണത്തിനിടെയുള്ള സവര്‍ണ്ണല താത്‌പപര്യവുമായി ബന്ധപ്പെട്ട്‌ ഉണ്ടായ ആധുനികമായ ഒന്നാണ്‌ ഹിന്ദുമതം ഹിന്ദുയിസം എന്ന്‌ ജെ .രഘു തന്റെ ‘ദേശരാഷ്ട്രവും ഹിന്ദു കൊളോണിയലിസവും’എന്ന കൃതിയില്‍ ജെ .രഘു വിശദീകരിക്കുന്നുണ്ട്‌.ജാതി എന്ന ഗണത്തെ പരോക്ഷമാക്കുകയും അഖിലേന്ത്യാ തലത്തില്‍ ഹിന്ദു എന്ന സ്വത്വം രൂപീകരിച്ച്‌ അധസ്ഥിതരുടെ സ്വതന്ത്രസമുദായ രൂപീകരണം ചെറുക്കുക എന്ന സവര്‍ണ്ണ തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇതെന്ന്‌ ജെ.രഘു ചൂണ്ടിക്കാട്ടുന്നു.’ഹിന്ദു മതം ‘ എന്ന പ്രയോഗം തന്നെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്താലാണ്‌ ആദ്യമായി ഉയര്‍ന്നു കേള്‍ക്കുന്നതെന്നും ഇരുപതാം നൂറ്റാണ്ടിലാണ്‌ ഈ പദം സാര്‍വ്വത്രികമായതെന്നും ജെ .രഘു പറയുന്നു.

ഇന്ത്യന്‍ സംസ്‌കാരത്തിന്റെ മര്‍മ്മം സംസ്‌കൃത ടെക്‌സ്റ്റുകളിലും സവര്‍ണ്ണസംസ്‌കാരത്തിലുമാണെന്ന ബോധം സൃ്‌ഷ്ടിച്ച ഓറിയന്റലിസ്‌റ്റുകള്‍ ഹിന്ദു കൊളോണിയലിസ്‌റ്റുകള്‍ക്ക്‌ അടിത്തറയാവുകയായിരുന്നെന്ന്‌ രഘു പറയുന്നു .’ഭാരതീയത’ ,ബഹുസ്വരത,എന്നൊക്കെയുള്ള പേരില്‍ മുസ്ലിം സംഘടനാവൃത്തങ്ങളിലേക്ക്‌ പഞ്ചസാരയില്‍ പൊതിഞ്ഞ സവര്‍ണ്ണത ഇറക്കുമതി ചെയ്യുകയാണ്‌ രാമനുണ്ണി ചെയ്യുന്നത്‌. മുസ്ലിം സമുദായത്തോടുള്ള അദ്ദേഹത്തിന്റെ ഗുണകാംക്ഷയോടും അതിലെ ആത്മാര്‍ത്ഥതയേയും മാനിക്കുമ്പോള്‍ തന്നെ അദ്ദേഹം വിഭാവന ചെയ്യുന്ന ഇസ്ലാം എന്നത്‌ സവര്‍ണ്ണതക്ക്‌ സന്ധി ചെയ്യുന്ന ,സൂഫി പറഞ്ഞ കഥയിലെ മാമുട്ടി പ്രതിനിധാനം ചെയ്യുന്ന തേർഡ് റേറ്റ്‌ ഇസ്ലാമിനെയാണ്‌ (പ്രയോഗത്തിന്‌ പ്രമുഖ ദലിത്‌ ചിന്തകന്‍ കെ.കെ ബാബുരാജിനോട്‌ കടപ്പാട്‌.) ‘ഖുര്‍ആന്‍ ഓരോ നാട്ടിലെ ആചാരങ്ങളെ ദൈവദത്തമായി കരുതാന്‍ പറയുന്നില്ലേ’ എന്ന്‌ ചോദിക്കുന്ന അദ്ദേഹം മുസ്ലിംകളോട്‌ നിങ്ങളെന്തു കൊണ്ട്‌ ദേശീയ മുഖ്യധാരയില്‍ ലയിക്കുന്നില്ല എന്ന സംഘ്‌പരിവാര്‍ ചോദ്യവും തമ്മില്‍ മൗലികമായ അന്തരമുണ്ടോ എന്ന സംശയം തീര്‍ച്ചയായും ന്യായമാണ്‌.

സവര്‍ണ്ണ ഹിന്ദു ആഘോഷങ്ങള്‍ പൊതുവാക്കപ്പെടുകയും കേരളത്തില്‍ ഓണം ,വിഷു എന്നിങ്ങനെയുള്ളവ ദേശീയമാക്കപ്പെടുകയും ചെയ്യുന്നതിനെതിരെ പ്രതിഷേധം ദലിത്‌ മുസ്ലിം പ്‌ാര്‍ശ്വവത്‌കൃത സമൂഹങ്ങളില്‍ നിന്നുള്ള ബുദ്ധി ജീവികളും ഉയര്‍ത്തുകയും അത്‌ ചര്‍ച്ചയാകുകയും ചെയ്യുമ്പോള്‍ സവര്‍ണ്ണതക്ക്‌ കീഴൊതുങ്ങുന്നതിനെക്കുറിച്ച്‌ രാമനുണ്ണി പറയുന്നത്‌. അദ്ദേഹം മുന്നോട്ടുവെക്കുന്ന ഗാന്ധിയന്‍ രാഷ്ട്രീയം ഹിന്ദുത്വരാഷ്ട്രീയത്തിനെ പ്രതിരോധിക്കാന്‍ കഴിയില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്‌ സമകാലിക പശുരാഷ്ട്രീയം നമ്മോട്‌ പറയുന്നത്‌്‌.പശുരാഷ്ട്രീയെ അങ്ങേയറ്റത്തെ അക്രമോത്സുക മോബോക്രസിയായി വികസിച്ച തകാലത്താണ്‌ നാം നിലകൊള്ളുന്നത്‌.ഗാന്ധിയന്‍ രാഷ്ട്രീയത്തെ പോസ്‌റ്റുമോര്‍ട്ടം ചെയ്യേണ്ടത്‌ ,ആയിരത്തി എണ്ണൂറുകളില്‍ ഗോരക്ഷാസഭകളിലൂടെയും ആര്യസമാജത്തിലൂടെയും വികസിച്ച പശുരാഷ്ട്രീയം ജനകീയമാക്കിയതില്‍ ഗാന്ധിയന്‍ രാഷ്ട്രീയത്തിന്റെ പങ്ക്‌ അനിഷേധ്യമാണ്‌.

ഗോസംരക്ഷണം ഭരണഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശക തത്വങ്ങളില്‍ ഇടം പിടിച്ചത്‌.ഈ ആര്‍ട്ടിക്കിള്‍ 48 ന്റെ പിന്‍ബലത്തിലാണ്‌. വിവിധ സംസ്ഥാനങ്ങളില്‍ പശു സംരക്ഷണവുമായി ബന്ധപ്പെട്ട്‌ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പശു സംംരക്ഷണവുമായി ബന്ധപ്പെട്ട്‌ നിയമങ്ങള്‍ പാസ്സാക്കിയതും യുക്തിക്കു നിരക്കാത്ത്‌ രീതിയില്‍ വലിയ ശിക്ഷ തന്നെ ഗോഹത്യയുമായി ബന്ധപ്പെട്ടു ഈ നിയമങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നതും .പശുവിന്റെ പേരില്‍ മുസ്ലിമിനെ തല്ലിക്കൊല്ലാനും ദലിതരെ മര്‍ദ്ദിക്കാനും മുസ്ലിംകളെ കൊല്ലാനും അവരുടെ സ്‌ത്രീകളെ ബലാത്സംഗം ചെയ്യാനും ഒറുമ്പെട്ടിറങ്ങുന്നവര്‍ക്കു പ്രചോദനം ഈ പശുവിന്റെ വിശുദ്ധി തന്നെയാണ്‌ .ഹിന്ദുത്വവും വര്‍ണ്ണാശ്രമ ധര്‍മ്മം അടിസ്ഥാനമാക്കിയ ഗാന്ധിയന്‍ രാഷ്ട്രീയവും അടിസ്ഥാനപരമായി മാറ്റമൊന്നുമില്ലെന്നും സമീപനത്തിലെ ചെറിയ വ്യത്യാസങ്ങള്‍ പക്ഷേ മുസ്ലിംകളടക്കമുള്ള പാര്‍ശ്വവത്‌കൃത സമൂഹങ്ങള്‍ തങ്ങളുടെ വിമോചനത്തിനോ മുന്നോട്ടുപോക്കിനോ പോക്കിനോ ചുരുങ്ങിയ പക്ഷം സംഘ്‌പരിവാര്‍ ഹിംസ്‌ക്കെതിരെ പോലും പ്രതിരോധം തീര്‍ക്കാന്‍ കഴിയില്ല എന്നു നാം മനസ്സിലാക്കണം.

യൂണിവേഴ്‌സിറ്റികളില്‍ ദലിത്‌ ബുദ്ധിജീവികള്‍ ചൊറിയും കുത്തി ഇരിക്കേണ്ടി വരുമെന്ന താക്കീത്‌ അബോധത്തില്‍ ഉറങ്ങിിക്കിടക്കുന്ന ജാതിബോധമല്ലെന്ന്‌ ആശ്വസിക്കാം .അതിനാല്‍ തന്നെ മുകളില്‍ സൂചിപ്പിച്ച പോലെ സവര്‍ണ്ണ അധീശ സംസ്‌കാരത്തിന്‌ യാതൊരു പോറലുമേല്‍മിപ്പിക്കാന്‍ കഴിയാത്ത വിമോചന ഉള്ളടക്കം നഷ്ടപ്പെട്ട ഇസ്ലാമിനേയും അത്തരത്തിലുള്ള ഹിസ്‌ ഹൈനസ്‌ അബ്ദുല്ലമാരുടെ ഇസ്ലാമിനു വേണ്ടിയാണ്‌ രാമനുണ്ണിയെ പോലെയുള്ളവര്‍ പേനയുന്തുന്നത്‌ എന്നുചുരുങ്ങിയ പക്ഷം മുസ്ലിം സമുദായത്തിലെ ബുദ്ധിജീവികളെങ്കിലും മനസ്സിലാക്കണം.

Be the first to comment on "‘സവർണ ഇറക്കുമതികൾ വിമർശിക്കപ്പെടണം.’ കെപി രാമനുണ്ണിക്ക്‌ മറുപടി"

Leave a comment

Your email address will not be published.


*