സിനിമാരംഗം കാണിച്ച് ഹിന്ദുവിന്റെ ദുരവസ്ഥ പറഞ്ഞ് ബിജെപി നേതാവ്. കയ്യോടെ പിടിച്ച് സോഷ്യല്‍മീഡിയ

ബംഗാളിലെ ഹിന്ദു സ്ത്രീകളുടെ ‘ദുരവസ്ഥ’ കാണിക്കാനായി ബി.ജെ.പി നേതാവ് പുറത്തു വിട്ട ചിത്രം സിനിമയിലെ രംഗമെന്ന് കണ്ടെത്തി സോഷ്യല്‍ മീഡിയ.

ബി.ജെ.പി ഹരിയാന സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായ വിജേന്ത് മാലിക്ക് ഹിന്ദു സ്ത്രീകളുടെ ദുരവസ്ഥ വ്യക്തമാക്കുന്ന ചിത്രമെന്ന് പറഞ്ഞ് പോസ്റ്റ് ചെയ്തത് ബോജ്പുരി സിനിമയിലെ ഒരു സീന്‍.

ഒരു ഹിന്ദുസ്ത്രീയുടെ വസ്ത്രം പൊതുജന മധ്യത്തില്‍ വലിച്ചഴിക്കാന്‍ ശ്രമിക്കുന്നതായിരുന്നു ചിത്രം. ഹിന്ദു സ്ത്രീ പരസ്യമായി അപമാനിക്കപ്പെടുന്നുവെന്നും എന്തുകൊണ്ട് ആരും പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്നില്ലെന്നുമായിരുന്നു മാലിക്ക് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചത്. എന്തു കൊണ്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇതിനെതിരെ നടപടിയെടുക്കുന്നില്ലെന്നും അവര്‍ ചോദിച്ചിരുന്നു.

അഭിനേതാവും ബിജെപി നേതാവും കൂടിയായ മനോജ് തിവാരി നായകനായ
‘ ഔറത്ത് ഖിലോന നഹി’ എന്ന ചിത്രത്തിലെ രംഗമാണിത്.

Be the first to comment on "സിനിമാരംഗം കാണിച്ച് ഹിന്ദുവിന്റെ ദുരവസ്ഥ പറഞ്ഞ് ബിജെപി നേതാവ്. കയ്യോടെ പിടിച്ച് സോഷ്യല്‍മീഡിയ"

Leave a comment

Your email address will not be published.


*