ഡോ. ഹാദിയക്ക് ഐക്യദാര്‍ഢ്യവുമായി സാംസ്‌കാരിക പ്രവര്‍ത്തകര്‍

ഡോ. ഹാദിയക്ക് ഐക്യദാര്‍ഢ്യവുമായി വനിതാ സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്ത്.

ഡോ. ഹാദിയക്ക് ഐക്യദാര്‍ഢ്യവുമായി സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്ത്. ഇഷ്ടപ്പെട്ട മതം സ്വീകരിച്ചതിന്റെ പേരില്‍ കോടതി വിവാഹം വരെ അസാധുവാക്കി വീട്ടുതടങ്കലില്‍ വച്ച അഖില എന്ന ഹാദിയയെ ഉടനെ മോചിപ്പിക്കണമെന്നു സാംസ്‌കാരികപ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കല്‍പ്പറ്റ നാരായണന്‍, കെഇഎന്‍ കുഞ്ഞഹമ്മദ്, നിലമ്പൂര്‍ ആയിശ, സിവിക് ചന്ദ്രന്‍, കെ എസ് ഹരിഹരന്‍, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, എ വാസു, കെ കെ കൊച്ച്, എന്‍ പി ചെക്കുട്ടി, വി കെ പ്രഭാകരന്‍, കെ കെ ബാബുരാജ്, സുദേഷ് എം രഘു, ഒ അബ്ദുല്ല, ജമാല്‍ കൊച്ചങ്ങാടി, പി കെ പാറക്കടവ്, എന്‍ജിനീയര്‍ മമ്മദ്‌കോയ, രൂപേഷ് കുമാര്‍, ഗോപാല്‍ മേനോന്‍, എ എസ് അജിത്കുമാര്‍, എ പി കുഞ്ഞാമു, ആദം അയ്യൂബ്, വി എ കബീര്‍, പി എസ് ഹമീദ്, പ്രഫ. പി കോയ, ഡോ. എ ഐ റഹ്മത്തുല്ല, റഹീം മുഖത്തല, ഡോ. എം എം ഖാന്‍, ഡോ. എസ് അബ്ദുല്‍ ഖാദര്‍, പി എ എം ഹനീഫ്, കെ എച്ച് നാസര്‍, പി എ എം ഹാരിസ്, അഹ്മദ് ശരീഫ് പി, എന്നിവരാണു പ്രസ്താവനയില്‍ ഒപ്പുവച്ചത്.

ഡോ. ഹാദിയക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡോ. ഹാദിയക്കൊപ്പം, നീതിക്കൊപ്പം എന്ന് രേഖപ്പെടുത്തിയ തപാല്‍ കാര്‍ഡ് ഹാദിയയുടെ വീട്ടുവിലാസത്തിലും ഡോ. ഹാദിയക്ക് നീതി നല്‍കുക, ഡോ. ഹാദിയയെ സ്വതന്ത്രയാക്കുക എന്ന് രേഖപ്പെടുത്തിയ തപാല്‍ കാര്‍ഡ് മുഖ്യമന്ത്രിക്കും അയക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.

ഇഷ്ടപ്പെട്ട മതം സ്വീകരിച്ചതിന്റെ പേരില്‍ സ്വന്തം വീട്ടില്‍ ബന്ദിയാക്കപ്പെട്ട ഡോ. അഖില എന്ന ഹാദിയയെ എത്രയും വേഗം സ്വതന്ത്രയാക്കണമെന്നും അവര്‍ക്ക് ഇഷ്ടമുള്ളിടത്ത് ഇഷ്ടമുള്ളവരോടൊപ്പം കഴിയാന്‍ അനുവദിക്കണമെന്നും വനിതാ പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും അവകാശത്തിനും ആഗ്രഹത്തിനും എതിരായ പുരുഷമേധാവിത്തം അടിച്ചേല്‍പ്പിച്ച പാരതന്ത്ര്യമാണ് ഡോ. ഹാദിയയെ കൂട്ടിലടച്ച കിളിയെപ്പോലെ കെട്ടിപ്പൂട്ടിവയ്ക്കാന്‍ കാരണം. പ്രായപൂര്‍ത്തിയായ ഒരു വ്യക്തിക്ക് ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണിത്. ഇത് ഇന്ത്യന്‍ ജനാധിപത്യത്തിനു നാണക്കേടാണ്. ഡോ. ഹാദിയക്ക് ആരെയും കാണാനോ സംസാരിക്കാനോ അനുമതി നല്‍കാത്ത ലജ്ജാകരമായ സ്ഥിതിവിശേഷം കേരളത്തിന്റെ സാംസ്‌കാരിക പ്രബുദ്ധതയ്ക്കു കളങ്കമാണ്.

ഹാദിയയെ അടിയന്തരമായി സ്വതന്ത്രയാക്കണം. ഇക്കാര്യത്തില്‍ ഭരണകൂടത്തിനും നീതിപീഠത്തിനും ഉത്തരവാദിത്തമുണ്ട്. ഹാദിയക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡോ. ഹാദിയക്കൊപ്പം, നീതിക്കൊപ്പം’’എന്നു രേഖപ്പെടുത്തിയ തപാല്‍ കാര്‍ഡ് ഡോ. ഹാദിയയുടെ വീട്ടുവിലാസത്തിലും  ഡോ. ഹാദിയക്ക് നീതിനല്‍കുക, ഡോ. ഹാദിയയെ സ്വതന്ത്രയാക്കുക എന്നു രേഖപ്പെടുത്തിയ തപാല്‍ കാര്‍ഡ് മുഖ്യമന്ത്രിക്കും അയക്കാന്‍ അവര്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. ഡോ. ജെ ദേവിക, ദീദി ദാമോദരന്‍, അഡ്വ. കെ പി മറിയുമ്മ, അഡ്വ. ആനന്ദകനകം, അഡ്വ. നൂര്‍ബിനാ റഷീദ്, ഡോ. വര്‍ഷാ ബഷീര്‍, ശ്രീജ നെയ്യാറ്റിന്‍കര, ഷെമീമ ഇസ്‌ലാഹിയ, ഡോ. റസിയ, അനുശ്രീ, ഡെയ്‌സി ബാലകൃഷ്ണന്‍, ടി കെ സീനത്ത്, പി അംബിക, വനജാ ഭാരതി, എം ഹബീബ എന്നിവര്‍ പ്രസ്താവനയില്‍ ഒപ്പുവച്ചു.

Be the first to comment on "ഡോ. ഹാദിയക്ക് ഐക്യദാര്‍ഢ്യവുമായി സാംസ്‌കാരിക പ്രവര്‍ത്തകര്‍"

Leave a comment

Your email address will not be published.


*