ഹമീദ് ചേന്ദമംഗല്ലൂരിന്‌ ആർഎസ്എസും സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്

കേരളത്തിലെ മുസ്ലിംകളെ കുറിച്ചുള്ള മുൻ ഡിജിപി സെൻകുമാറിന്റെ വാക്കുകൾ ഏറെ വിവാദമായിരിക്കുകയാണ്. മുസ്ലിം ജനസംഘ്യ വർധിക്കുന്നു , ലവ് ജിഹാദ് വ്യാപകമാവുന്നു തുടങ്ങിയ വസ്തുതാവിരുദ്ധവും വംശീയവുമായ പ്രസ്താവനകൾ നടത്തിയ ടിപി സെന്കുമാറിനെതിരെ നടപടി എടുക്കണമെന്ന് വ്യത്യസ്ത രാഷ്ട്രീയകക്ഷികളും മതസംഘടനകളും ആവശ്യപ്പെട്ടു.” കേരളത്തിലെ മുസ്ലിംകളിൽ ആകെ ഒരു മതേതരൻ ‘ എന്ന് ടിപി സെൻകുമാർ പറഞ്ഞത് എഴുത്തുകാരനും അധ്യാപകനുമായ ഹമീദ് ചേന്ദമംഗല്ലൂരിനെ കുറിച്ചാണ്.

‘ ഇസ്‌ലാമിക തീവ്രവാദത്തെ ‘ സ്റ്റേജിലും പേജിലും നിരന്തരം എതിർക്കുന്ന വ്യക്തി എന്നാണ് ഹമീദ് ചേന്ദമംഗല്ലൂരിനെ ഇടത് പുരോഗമനരും യുക്തിവാദപ്രസ്ഥാനക്കാരും സംഘ് പരിവാറും വിശേഷിപ്പിക്കുന്നത്. സംഘ് പരിവാർ ഫാസിസത്തെ പ്രത്യക്ഷത്തിൽ പിന്തുണക്കുന്നില്ലെങ്കിലും ചാനൽചർച്ചകളിലും എഴുത്തുകളിലും അവർക്കെതിരെ ഹമീദ് ചേന്ദമംഗല്ലൂർ കാര്യമായൊന്നും പറഞ്ഞിരുന്നില്ല. ടിപി സെൻകുമാറിന്റെ പ്രസ്തവാനകളെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുമ്പോളും സെൻകുമാറിന്റെ വാക്കുകളെ അപലപിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല.

‘ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കപ്പെടേണ്ട ബുദ്ധിജീവി’ എന്നാണു ആർ എസ് എസ് വാരികയായ കേസരി വർഷങ്ങൾക്കു മുമ്പ് തന്നെ ഹമീദ് ചേന്ദമംഗല്ലൂരിനെ കുറിച്ച് എഴുതിയത്.

Be the first to comment on "ഹമീദ് ചേന്ദമംഗല്ലൂരിന്‌ ആർഎസ്എസും സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്"

Leave a comment

Your email address will not be published.


*