സെൻകുമാറിനെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പി ക്കും പരാതി നൽകി എസ്ഐഒ

സമകാലിക മലയാളം മാസികയിലൂടെ മുസ്ലിം സമുദായത്തിനെതിരെ വാസ്തവ വിരുദ്ധവും പ്രകോപനപരവുമായ പരാമർശങ്ങൾ നടത്തിയ മുൻ ഡി.ജി.പി ടി.പി സെൻകുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് എസ്‌.ഐ.ഒ സംസ്ഥാന സെക്രട്ടറി തൗഫീഖ് കെ.പി‌ മുഖ്യ മന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി.

‘ലൗ ജിഹാദ് ‘ എന്ന പേരിലുള്ള പ്രചരണങ്ങൾ വ്യാജമാണെന്ന് കോടതി പോലും നിരീക്ഷിച്ചിട്ടുള്ള കാര്യമാണ്. ജിഹാദിനെ കുറിച്ച് തികച്ചും തെറ്റായ കാര്യങ്ങൾ ഉന്നയിച്ച് മറ്റു മതസ്ഥരിൽ ഭീതിയും പ്രകോപനവും സൃഷ്ടിക്കുന്ന വ്യാജങ്ങളാണ് അദ്ദേഹം ഉന്നയിച്ചിട്ടുള്ളത്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നിരുന്ന വ്യക്തി എന്ന നിലക്ക് അദ്ദേഹത്തിൻെറ അഭിപ്രായ പ്രകടനങ്ങളെ നിസാരമായി കാണാൻ പാടില്ല. ഒരു മതവിഭാഗത്തിൻെറ വികാരങ്ങളെ വ്രണപ്പെടുത്തുകയു൦ മത വിഭാഗങ്ങൾക്കിടയിൽ സ൦ഘർഷത്തിനുകാരണമായേക്കാവുന്ന പ്രസ്താവനകൾ നടത്തിയതിന് സെൻകുമാറിനെതിരെ IPC 153A, 295A, 505(b),(c) വകുപ്പുകൾ പ്രകാരം കേസ് എടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു

അതേ സമയം , മുസ്‌ലിം വിരുദ്ധ വംശീയ പരാമര്‍ശം നടത്തിയ സെന്‍കുമാറിന് എതിരെ ഡിജിപിക്ക് പരാതി ഇന്ന് നല്‍കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസ് പറഞ്ഞു.

Be the first to comment on "സെൻകുമാറിനെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പി ക്കും പരാതി നൽകി എസ്ഐഒ"

Leave a comment

Your email address will not be published.


*