ആ സിനിമകൾ നോവലുകൾ ആയിരുന്നെങ്കിലോ – അതിന്റെ പുറംചട്ടകൾ ഇങ്ങനെ

പ്രേക്ഷകപ്രീതി നേടിയ മലയാളത്തിലെ ന്യൂജന്‍ ഹിറ്റ് സിനിമകൾ നോവലുകളായി മാറിയിരുന്നെങ്കിലെങ്ങനെയായിരിക്കും? അത്തരത്തിൽ സിനിമകൾ നോവലുകളെയെങ്കിൽ അവയുടെ പുറം ചട്ട എങ്ങനെയാവും.? ധനുഷ് ശശീന്ദ്രൻ എന്ന യുവാവ് അത്തരത്തിലുള്ള നോവലുകളുടെ പുറം ചട്ട തന്റെ ഭാവനയിൽ സൃഷ്ടിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു.

”ഒരു നട്ടപ്പാതിരായ്ക്ക് ചിന്തകള്‍ ചിന്തേരിട്ടോണ്ടിരുന്ന സമയത്ത് തോന്നിയൊരു പ്രാന്താണ്. പ്രീയപ്പെട്ട കുറച്ച് മലയാള സിനിമകള്‍ക്ക് പുസ്തകചട്ടയിടീപ്പിച്ചാലോന്ന്.
പിന്നുള്ള മൂന്നാലു നട്ടപ്പാതിരകള്‍ ചിലവഴിച്ച് ഉണ്ടാക്കിയതാണിത്. എത്രത്തോളം നന്നായിന്നറീലാ.. ഓരോന്നും വ്യത്യസ്തമാക്കാനും കഥയോടു ചേര്‍ന്നു നില്‍ക്കാനും ശ്രമിച്ചിട്ടുണ്ട്. അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു. ” ധനുഷ് ശശീന്ദ്രന്‍ പറയുന്നു.

ധനുഷ് ശശീന്ദ്രന്‍

Be the first to comment on "ആ സിനിമകൾ നോവലുകൾ ആയിരുന്നെങ്കിലോ – അതിന്റെ പുറംചട്ടകൾ ഇങ്ങനെ"

Leave a comment

Your email address will not be published.


*