പാടുന്നു പ്രിയരാഗങ്ങൾ… ഗൗരിയുടെ സ്മ്യൂൾ പാട്ട് വൈറലാവുന്നു

ജയ് കെ സംവിധാനം ചെയ്ത എസ്രയിലെ സൂപ്പർ ഹിറ്റ് ഗാനം ” പാടുന്നു പ്രിയരാഗങ്ങൾ…” പാടിയ കൊച്ചുമിടുക്കി ഗൗരിയുടെ സ്മ്യൂൾ വീഡിയോ വൈറലാവുന്നു. മുമ്പും ഏറെ ഗാനങ്ങൾ പാടിയ ഗൗരി സോഷ്യൽ മീഡിയയിലെ പലരുടെയും ഇഷ്ടതാരമാണ്. ഹരിനാരായണൻ ബി.കെ രചിച്ചു ഹരിചരൺ ആലപിച്ച ഗാനമാണ് ലൈലാകമേ.

പൃഥ്വിരാജ് സുകുമാരൻ, പ്രിയ ആനന്ദ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന എസ്രാ ഒരു ഹൊറർ ത്രില്ലർ വിഭാഗത്തിൽപ്പെട്ട ചലച്ചിത്രമാണ്.

പാടുന്നു പ്രിയരാഗങ്ങൾ…
ചിരി മായാതെ നഗരം
തേടുന്നു പുതുതീരങ്ങൾ…
കൊതിതീരാതെ ഹൃദയം…
കണ്ണെത്താ ദൂരത്തെ..
കൺചിമ്മും ദീപങ്ങൾ…
നാം കണ്ട സ്വപ്‌നങ്ങൾ പോൽ..
ലൈലാകമേ പൂചൂടുമോ…
വിടവാങ്ങുമീ രാത്രിതൻ വാതിലിൽ
ആകാശമേ.. നീർ പെയ്യുമോ..
പ്രണയാർദ്രമീ ശാഖിയിൽ…
ഇന്നിതാ…

മനസ്സിൻ ശിലാതലം മഴപോൽ പുണർന്നു നിൻ
ഓരോ മൗനങ്ങളും..
പകലിൻ വരാന്തയിൽ വെയിലായ് അലഞ്ഞിതാ
തമ്മിൽ ചേരുന്നു നാം..
തലോടും ഇന്നലെകൾ
കുളിരോർമ്മതൻ വിരലിൽ തുടരുന്നൊരീ
സഹയാത്രയിൽ… ആ …
ലൈലാകമേ പൂചൂടുമോ…
വിടവാങ്ങുമീ രാത്രിതൻ വാതിലിൽ…

പാടുന്നു പ്രിയരാഗങ്ങൾ…
ചിരി മായാതെ നഗരം
തേടുന്നു പുതുതീരങ്ങൾ…
കൊതിതീരാതെ ഹൃദയം…
കണ്ണെത്താ ദൂരത്തെ..
കൺചിമ്മും ദീപങ്ങൾ…
നാം കണ്ട സ്വപ്‌നങ്ങൾ പോൽ..
ലൈലാകമേ പൂചൂടുമോ…
വിടവാങ്ങുമീ രാത്രിതൻ വാതിലിൽ..
ആകാശമേ.. നീർ പെയ്യുമോ..
പ്രണയാർദ്രമീ ശാഖിയിൽ…
ഇന്നിതാ….

Be the first to comment on "പാടുന്നു പ്രിയരാഗങ്ങൾ… ഗൗരിയുടെ സ്മ്യൂൾ പാട്ട് വൈറലാവുന്നു"

Leave a comment

Your email address will not be published.


*