ബുർഹാൻ വാനിയുടെ ചിത്രങ്ങൾ പോസ്റ്റുന്ന പ്രൊഫൈലുകൾ ഫേസ്‌ബുക്ക് ബ്ലോക്ക് ചെയ്യുന്നു

കാശ്മീരിലെ കൊല്ലപ്പെട്ട ഹിസ്ബുൽ മുജാഹിദീൻ പ്രവർത്തകൻ ബുർഹാൻ വാനിയുടെ ചിത്രങ്ങൾ ഫേസ്ബുക്കിലിടുന്നവരുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്‌ത്‌ ഫേസ്‌ബുക്ക്. ബുർഹാൻ വാനി കൊല്ലപ്പെട്ടിട്ട് ഒരു വര്ഷം തികഞ്ഞ പശ്ചാത്തലത്തിൽ ഫേസ്‌ബുക്കിൽ കാശ്മീരികൾ ബുർഹാന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയായിരുന്നു. പോസ്റ്റ് ചെയ്തവരുടെ ഫേസ്‌ബുക്ക് അക്കൗണ്ടുകൾ പതിനാലു ദിവസത്തേക്ക് ബ്ലോക്ക് ചെയ്തു ഫേസ്‌ബുക്ക്. ഫേസ്‌ബുക്ക് ഇന്ത്യ അധികൃതരോട് കാര്യം തിരക്കിയപ്പോൾ അത് അവരുടെ പോളിസിയുടെ ഭാഗം ആണെന്നായിരുന്നു വിശദീകരണം.

”കശ്മീർ, ബുർഹാൻ വാനി കൊല്ലപ്പെട്ടു ഒരു വർഷത്തിന് ശേഷം ” എന്ന കവർ സ്റ്റോറി ചെയ്‌ത്‌ ബുർഹാന്റെ ചിത്രം പുറംചട്ടയിൽ നൽകിയ കശ്മീർ ഇങ്ക് മാഗസിന്റെ ചിത്രവും ഫേസ്‌ബുക്ക് സ്വയം റിമൂവ് ചെയ്തു. കൂടാതെ മാഗസിന്റെ ഒഫീഷ്യൽ പേജ് 24 മണിക്കൂർ നേരത്തേക്ക് ബ്ലോക്ക് ചെയ്തിരുന്നു. ഫേസ്‌ബുക്കിന്റെ കമ്മ്യൂണിറ്റി സ്റ്റാൻഡേർഡിനെതിരാണ് എന്നാണു ഫേസ്‌ബുക്ക് ഇതിനു നൽകിയ വിശദീകരണം

Be the first to comment on "ബുർഹാൻ വാനിയുടെ ചിത്രങ്ങൾ പോസ്റ്റുന്ന പ്രൊഫൈലുകൾ ഫേസ്‌ബുക്ക് ബ്ലോക്ക് ചെയ്യുന്നു"

Leave a comment

Your email address will not be published.


*