ദീപ ടീച്ചറുടെ മുഖത്ത് ആസിഡ് ഒഴിക്കണമെന്ന് ആഹ്വാനം ചെയ്ത് ഹിന്ദുത്വതീവ്രവാദിയുടെ ഫേസ്ബുക് പോസ്റ്റ്

എം.എഫ്. ഹുസൈന്റെ സരസ്വതി പെയിന്റിംഗ് ഉള്‍പ്പെടുത്തിയ ഫ്‌ളക്‌സിനെ അനുകൂലിച്ചതിന്റെ പേരില്‍ എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിഷാന്തിനെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം . ദീപയെ ശാരീരികമായി ആക്രമിക്കണമെന്നാണ് ആഹ്വാനം. മുഖത്ത് ആസിഡ് ഒഴിക്കുകയോ നല്ലൊരു മുറിവ് ഏല്‍പ്പിക്കുകയോ ചെയ്തുകൂടെയെന്ന് അനില്‍ കുമാര്‍ യസീദി എന്നയാള്‍ കേരള ഹിന്ദു രക്ഷാ സേന എന്ന ഹിന്ദുത്വ തീവ്രവാദ ഗ്രൂപ്പിലെ പോസ്റ്റില്‍ ചോദിക്കുന്നു.

കൂടിപ്പോയാല്‍ പോലീസ് കേസ് എടുത്ത് അറസ്റ്റ് ചെയ്യും. ഫോട്ടോ മോര്‍ഫ് ചെയ്താലും അത്രയൊക്കെയേ ഉണ്ടാകൂ എന്നും പോസ്റ്റ് പറയുന്നു. കുടുംബത്തില്‍ പഠിക്കുന്ന കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെ ശാരീരിമായി അല്ലെങ്കില്‍ മാനസികമായി പീഡിപ്പിക്കണം. മാതാപിതാക്കളെ പെരുവഴിയില്‍ തുണിയഴിച്ച് അപമാനിക്കണമെന്നും പോസ്റ്റ് പറയുന്നു. ഇന്നാട്ടില്‍ 100 രൂപയ്ക്ക് വേണ്ടി ആരെയും കൊല്ലാന്‍ വരെ തയ്യാറുള്ള ബിഹാറികള്‍ ഉണ്ടെന്ന ഭീഷണിയോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

എസ്എഫ്‌ഐ കേരളവർമ ക്യാമ്പസില്‍ സ്ഥാപിച്ച ബോര്‍ഡിലാണ് എംഎഫ് ഹുസൈന്റെ വിഖ്യാത പെയിന്റിംഗ് ഉള്‍പ്പെടുത്തിയിരുന്നത്. ഇതിനെതിരെ എബിവിപിയും ഹിന്ദുത്വ സംഘടനകളും രംഗത്തെത്തുകയും ചെയ്തു.

സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ദീപ നിയമ നടപടികള്‍ സ്വീകരിച്ചിരുന്നു. തന്നെ അപമാനിക്കുന്ന തരത്തില്‍ വ്യാജ ചിത്രങ്ങള്‍ അടക്കം പ്രചരിപ്പിക്കുകയാണെന്നു സംഘ് പരിവാർ എന്ന് ദീപ നിഷാന്ത് പറഞ്ഞിരുന്നു

Be the first to comment on "ദീപ ടീച്ചറുടെ മുഖത്ത് ആസിഡ് ഒഴിക്കണമെന്ന് ആഹ്വാനം ചെയ്ത് ഹിന്ദുത്വതീവ്രവാദിയുടെ ഫേസ്ബുക് പോസ്റ്റ്"

Leave a comment

Your email address will not be published.


*