ഡോ: മുഹ്സിനയുടെ ചിത്രങ്ങള്‍ അഥവാ പ്രതീക്ഷയുടെ പലനിറങ്ങള്‍

ചങ്ങരംകുളം സ്വദേശി ഡോക്ടര്‍ മുഹ്സിനയുടെ ചിത്രങ്ങളുടെ പ്രദര്‍ശനം ശ്രദ്ദേയമായി. കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ ജൂലായ് 19 ന് ആരംഭിച്ച ‘ Allucinor’ ഇന്ന് സമാപിച്ചു. ഖത്തറില്‍ ദന്തഡോക്ടറായ മുഹ്സിന മിന്‍ഹാസ് വരച്ച് വര്‍ണം നല്‍കിയ 36 ചിത്രങ്ങളുടെ പ്രദര്‍ശനം എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ മാരിയത്ത് സിഎച്ച് ഉദ്ഘാടനം ചെയ്തു.

പ്രതീക്ഷകളെയും പ്രത്യാശകളെയുമാണ് മുഹ്സിന തന്റെ കാന്‍വാസില്‍ വരച്ചിരിക്കുന്നത്. ജീവിതവഴിയിലെ വെളിച്ചങ്ങളെക്കുറിച്ചാണ് ചിത്രങ്ങള്‍ക്കൊപ്പമുള്ള വാചകങ്ങളും സംസാരിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി ആര്‍ട്ട് ഗാലറിയില്‍ നിരവധി പേരാണ് മുഹ്സിനയുടെ ചിത്രപ്രദര്‍ശനം കാണാനെത്തിയത്

Be the first to comment on "ഡോ: മുഹ്സിനയുടെ ചിത്രങ്ങള്‍ അഥവാ പ്രതീക്ഷയുടെ പലനിറങ്ങള്‍"

Leave a comment

Your email address will not be published.


*