3000 മനുഷ്യരുടെ തലച്ചോറുകൾ മാത്രം സൂക്ഷിക്കുന്ന ലൈബ്രറി

ലൈബ്രറിയിൽ പോയാൽ വല്ലതും തലച്ചോറിൽ കയറും എന്നാണല്ലോ പറയാറുള്ളത്. എന്നാൽ തലച്ചോറുകൾ സൂക്ഷിക്കുന്ന ലൈബ്രറി ഒന്ന് സന്ദർശിച്ചാലോ.? ബെൽജിയത്താണ് മൂവായിരം മനുഷ്യരുടെ തലച്ചോറുകൾ സൂക്ഷിക്കപ്പെട്ട ലൈബ്രറി സ്ഥിതി ചെയ്യുന്നത്. മാനസികാരോഗ്യത്തിന് ചികിത്സിക്കുന്ന ബെൽജിയത്തെ ഒരു ഹോസ്പിറ്റലിലാണ് ആ അപൂർവ്വ ശേഖരം.

ഈ തലച്ചോറുകൾ വെച്ചുള്ള പഠനം വിഷാദരോഗമടക്കമുള്ള രോഗങ്ങൾക്ക് മരുന്നുകൾ കണ്ടെത്താൻ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. മൂവായിരത്തോളം ബ്രെയിനുകൾ ഇപ്പോൾ ഈ ശേഖരത്തിലുണ്ട്. മാനസികപ്രശ്നങ്ങൾ അനുഭവിച്ചിരുന്നവരുടെ തലച്ചോറുകളാണ് ഇവ. 1950 ലാണ് ഈ ശേഖരം ആരംഭിച്ചത്.

ആദ്യകാലത്തെ തലച്ചോറുകളെ കുറിച്ചുള്ള പഠനങ്ങൾ ഏറെ കൗതുകവും വ്യത്യസ്തവുമായ വിവരങ്ങളിലേക്കു നയിക്കുന്നുവെന്നു ഇവിടെ ജോലി ചെയ്യുന്ന ശാസ്ത്രജ്ഞർ പറയുന്നു. പുതിയ കാലത്തെ ഡോക്ടർമാർ മരുന്നുകൾ കണ്ടെത്താത്ത പലവിധ രോഗങ്ങൾ ആ തലച്ചോറുകളുള്ള മനുഷ്യർക്ക് ഉണ്ടായിരുന്നു എന്നാണു അവരുടെ കണ്ടെത്തൽ. 2017 അവസാനത്തോടെ ഈ ലൈബ്രറിയിൽ നിന്നുള്ള ആദ്യ പഠനം പുറത്തുവരും

Be the first to comment on "3000 മനുഷ്യരുടെ തലച്ചോറുകൾ മാത്രം സൂക്ഷിക്കുന്ന ലൈബ്രറി"

Leave a comment

Your email address will not be published.


*