പെയിന്റ് എവിടേക്കും പോവുന്നില്ല. തീരുമാനം മാറ്റി മൈക്രോസോഫ്റ്റ്

വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലെ ഏറ്റവും പ്രായമേറിയതും ജനകീയവുമായ ‘എംഎസ് പെയിന്റി’ന്റെ സേവനം അവസാനിപ്പിക്കാനുള്ള നീക്കം മൈക്രോസോഫ്റ്റ് പിന്‍വലിച്ചു. അടുത്ത അപ്ഡേറ്റ് മുതൽ എംഎസ് പെയിന്റ് വിൻഡോസിലുണ്ടാവില്ല എന്ന പ്രഖ്യാപനം കഴിഞ്ഞദിവസമായിരുന്നു വന്നത്. എന്നാല്‍ ഈ തീരുമാനത്തെ സോഷ്യൽ മീഡിയ ഏറെ പ്രതിഷേധത്തോടെയും വികാരഭരിതമായും വരവേറ്റു. ഇതിന്റെ പിന്നാലെ മൈക്രോസോഫ്റ്റ് പുതിയ ബ്ലോഗ് പോസ്റ്റിൽ തീരുമാനം പിന്‍വലിച്ച് നയം വ്യക്തമാക്കി.

” പുതിയ ബ്ലോഗ് പോസ്റ്റിൽ നയം വ്യക്തമാക്കി. 32 വർഷമായി വിൻഡോസിന്റെ ഭാഗമായ പെയിന്റ് എവിടെയും പോകുന്നില്ല. പെയിന്റിനോടുള്ള ലോകത്തിന്റെ താൽപര്യം ഒറ്റദിവസം കൊണ്ടു തന്നെ പ്രകടമായിരിക്കുന്നു. ആയതിനാൽ പെയിന്റ് നീക്കം ചെയ്യുന്നതിനു പകരം വിൻഡോസിനോടൊപ്പം വരുന്ന ആപ്പുകളിൽനിന്നു മാറ്റി വിൻഡോസ് സ്റ്റോറിൽ പ്രതിഷ്ഠിക്കും” ബ്ലോഗില്‍ പറഞ്ഞു.

ഒപ്പം പെയിന്റ് 3ഡി എന്ന പുതിയ ആപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് പെയിന്റ് നീക്കം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നതെന്നും മൈക്രോസോഫ്റ്റ് അധികൃതര്‍ പറഞ്ഞു.

Be the first to comment on "പെയിന്റ് എവിടേക്കും പോവുന്നില്ല. തീരുമാനം മാറ്റി മൈക്രോസോഫ്റ്റ്"

Leave a comment

Your email address will not be published.


*