അന്തസോടെ ലാലുവിനൊപ്പം

മാധ്യമപ്രവര്‍ത്തകന്‍ ഹസനുല്‍ ബന്നയുടെ കുറിപ്പ്

ഇന്ത്യൻ രാഷ്ട്രീയത്തിൽ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ ആത്മാർഥയുള്ള ഒരാളുണ്ടെങ്കിൽ അത് ലാലു പ്രസാദ് യാദവ് ആണ്. സീതാറാം യെച്ചൂരി പോലും അക്കാര്യത്തിൽ അദ്ദേഹത്തിന് പിന്നിലേ വരൂ. നിർണായക ഘട്ടങ്ങളിലൊകെ തിരിഞ്ഞു കുത്താറുള്ള ബദ്ധവൈരിയായ നിതീഷിനെ കൂട്ടാൻ പോലും ലാലു മുതിർന്നതും ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും മുഖ്യമന്ത്രി പദം നിതീഷിന് കൊടുത്തതും ബി.ജെ.പിയെ അകറ്റി നിർത്തണമെന്ന വാശി കൊണ്ടായിരുന്നു.
ഇത് പോലൊരു തിരുടനെ കൂട്ടിയും രണ്ട് വർഷമെങ്കിൽ അത്രയും BJP യെ ബിഹാറിൽ തൊടീക്കാതിരുന്നത് തന്നെ മതി വർത്തമാന ഇന്ത്യയിൽ ലാലുവിനെ മഹത്വപ്പെടുത്താൻ .

അതിനാൽ നിതീഷ് പാലം വലിച്ചെന്ന് കരുതി ബിഹാർ സഖ്യത്തെയും ലാലു വെന്ന മതേതര നേതാവിന്റെ പോരാട്ടത്തെയും തള്ളിപ്പറയാൻ ഞാൻ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിലെ കരിങ്കാലിയല്ല.

അതേ സമയം ആവശ്യം കഴിഞ്ഞ് വലിച്ചെറിയാൻ പരസ്പരം മൽസരിക്കുന്ന നിതീഷിന്റെയും മോദിയുടെയും പുന:സമാഗമത്തിൽ ഒട്ടും അൽഭുതമില്ല താനും. അവസരവാദത്തിന് പ്രതിഛായയുടെ ലേബലിട്ട് ഒന്നും നിതീഷ് വരേണ്ട. സൈന്യത്തിൽ ചേരാൻ പോലും കൈകൂലി വാങ്ങുന്ന ഒരു പാർട്ടിക്കൊപ്പം ചേർന്ന് നിതീഷ് അഴിമതിക്കെതിരായ കുരിശുയുദ്ധത്തിന് ഇറങ്ങുകയാണെന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ മോദിയെ പോലും കിട്ടില്ല. ഇപ്പറയുന്ന നിതീഷും കാറ്റ് വിഴുങ്ങിയൊന്നുമല്ലല്ലോ പാർട്ടി ചെലവ് നടത്തുന്നത്.

Be the first to comment on "അന്തസോടെ ലാലുവിനൊപ്പം"

Leave a comment

Your email address will not be published.


*