ലാഫിഖിനെ കൊന്നത് ബിജെപിസര്‍ക്കാരിനെതിരെ ശബ്ദിച്ചതിനാല്‍

ലാഫിഖുല്‍ ഇസ്ലാം അഹമ്മദ് എന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥിനേതാവിനെയാണ് കഴിഞ്ഞ ദിവസം അജ്ഞാതസംഘം വെടിവെച്ചുകൊന്നത്. ആള്‍ ബോഡോലാന്റ് മൈനോറിറ്റി സ്റ്റുഡന്‍സ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു ലാഫിഖ്. ആസാമിലെ ബിജെപി ഭരണകൂടത്തിന്റെ മുസ്ലിം വിരുദ്ധനയങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ച വിദ്യാര്‍ത്ഥിനേതാവാണ് മുപ്പതുവയസ്സുകാരനായ ലാഫിഖ്.

ആസാമില്‍ കിടപ്പാടം നഷ്ടപ്പെട്ട മുസ്ലിംകള്‍ക്ക് പുനരധിവാസവും നഷ്ടപരിഹാരവും നല്‍കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന്റെ മുന്‍നിരയിലായിരുന്നു ലാഫിഖ്. ഓഗസ്റ്റ് 2 ന് ഡെപ്യൂട്ടി കമ്മീഷണറുടെ വസതിയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ഓഗസ്റ്റ് 1 ന് ലാഫിഖ് കൊല്ലപ്പെടുന്നത്.

രണ്ടു ബൈക്കുകളിലായി എത്തിയ സംഘം AK 47 ഉപയോഗിച്ച് ലാഫിഖിനെ വെടിയുതിര്‍ക്കുകയായിരുന്നു.

ലാഫിഖിന്റെ കൊലപാതകത്തിന് , നിരന്തരം മുസ്ലിംവിരുദ്ധനിലപാടുകളെടുക്കുന്ന ബിജെപി ഭരണകൂടം ഉത്തരവാദികളാണെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ പറഞ്ഞു. വിഷയത്തില്‍ ബോഡോലാന്റ് സംഘടനകള്‍ , ആസ്സാമിലെ മനുഷ്യാവകാശപ്രവര്‍ത്തകര്‍ , സ്റ്റുഡന്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നിവര്‍ വ്യത്യസ്തയിടങ്ങളില്‍ പ്രതിഷേധസംഗമങ്ങള്‍ സംഘടിപ്പിച്ചു.

Be the first to comment on "ലാഫിഖിനെ കൊന്നത് ബിജെപിസര്‍ക്കാരിനെതിരെ ശബ്ദിച്ചതിനാല്‍"

Leave a comment

Your email address will not be published.


*