കങ്കണയുടെ ‘സിമ്രാന്‍’. ട്രെയിലര്‍ കാണാം

കങ്കണാ റണാവത്ത് പ്രധാനവേഷം ചെയ്യുന്ന സിമ്രാന്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു. ബാങ്ക് മോഷണത്തിന് അമേരിക്കയില്‍ ജയിലിലാകുന്ന  ഇന്ത്യക്കാരിയുടെ ജീവിതമാണ് സിനിമയുടെ പ്രമേയം.നഴ്‌സില്‍ നിന്ന് തുടങ്ങി  പിന്നീട് ബാങ്ക് മോഷ്ടാവുവരെയായ ബണ്ടി സന്ദീപ് കൗറിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്.  രാജ്കുമാര്‍ റാവുവാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം.

ഹന്‍സാല്‍ മേത്തയാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രം സെപ്തംബര്‍ 15ന് തിയേറ്ററുകളിലെത്തും.

മൂന്ന് ദേശീയ അവാർഡുകള്‍ കരസ്ഥമാക്കിയ ബോളിവുഡിന്റെ ക്വീൻ കങ്കണയുടെ പുതിയ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകം കാണുന്നത്. ഷാഹിദ് എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം സ്വന്തമാക്കിയ ഹന്‍സാല്‍ മേത്തയുടെ സംവിധാനവും ചിത്രത്തെ വ്യത്യസ്തമാക്കും.

ചിത്രത്തിന്‍റെ ട്രെയിലര്‍ കാണാം.

Be the first to comment on "കങ്കണയുടെ ‘സിമ്രാന്‍’. ട്രെയിലര്‍ കാണാം"

Leave a comment

Your email address will not be published.


*