ചെങ്കോട്ടയില്‍ വിള്ളല്‍. മടപ്പള്ളിയില്‍ 15 വര്‍ഷത്തിനുശേഷം എസ്എഫ്ഐയല്ലാത്ത സംഘടന അക്കൗണ്ട് തുറന്നു

വടകര മടപ്പള്ളി കോളേജില്‍ പതിനഞ്ച് വര്‍ഷത്തിനിടെ എസ്.എഫ്.ഐയല്ലാത്ത വിദ്യാര്‍ത്ഥി സംഘടന വിദ്യാര്‍ത്ഥിയൂണിയനില്‍ അക്കൗണ്ട് തുറന്നു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സ്ഥാനാർത്ഥി ഫുആദാണ് സുവോളജി അസോസിയേഷന്‍ സെക്രട്ടറിയായി വിജയിച്ച് ചെങ്കോട്ടയില്‍ ചരിത്രം കുറിച്ചത്. മറ്റു വിദ്യാര്‍ത്ഥിസംഘടനകളെ കാമ്പസില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ അക്രമരീതി കൈക്കൊള്ളുന്നു എന്ന് മടപ്പള്ളി കോളേജിലെ എസ്എഫ്ഐക്കെതിരെ നിരവധി പരാതികള്‍ നില്‍ക്കെയാണ് ഫുആദിന്റെ വിജയം.

എന്നാല്‍ വിജയം അംഗീകരിക്കില്ല എന്ന് പറഞ്ഞ് ആറ് തവണ വീണ്ടും വോട്ടെണ്ണല്‍ ചെയ്യിപ്പിക്കുകയായിരുന്നു. ആദ്യം വോട്ടെണ്ണിയപ്പോള്‍ ഫുആദ് ഏഴു വോട്ടുകള്‍ക്കു ജയിക്കുകയായിരുന്നു. തുടര്‍ച്ചയായി വോട്ടെണ്ണിച്ചിട്ടും വിജയം ഫുവാദിനൊപ്പം തന്നെയായി. എന്നാല്‍ ഫലം ഒൗദ്യോഗികമായി പ്രഖ്യാപിക്കാന്‍ റിട്ടേണിങ്ങ് ഓഫീസറെ സമ്മതിക്കില്ല എന്നായി എസ്എഫ്ഐ. റിട്ടേണിങ്ങ് ഓഫീസര്‍ക്കെതിരെ കോഴ വാങ്ങിയെന്നാരോപിച്ച് എസ്എഫ്ഐ ഫുആദിന്റെ വിജയത്തെ അംഗീകരിക്കാതിരിക്കുകയായിരുന്നു.

പാർട്ടി ഗ്രാമത്തിലെ കോളേജില്‍ ഇടതു യൂണിയനിലെ അദ്ധ്യാപകരെ ഉപയോഗിച്ച് തെരെഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് എസ്.എഫ്.ഐ ക്കാരും സി.പി.എമ്മും നടത്തുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അതേസമയം കൊമേഴ്സ് അസോസിയേഷനില്‍ മത്സരിച്ച യുഡിഎസ്എഫ് സ്ഥാനാര്‍ത്ഥിയെ അധ്യാപകന്‍ ഭീഷണിപ്പെടുത്തിയെന്നും എസ്എഫ്ഐ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

Be the first to comment on "ചെങ്കോട്ടയില്‍ വിള്ളല്‍. മടപ്പള്ളിയില്‍ 15 വര്‍ഷത്തിനുശേഷം എസ്എഫ്ഐയല്ലാത്ത സംഘടന അക്കൗണ്ട് തുറന്നു"

Leave a comment

Your email address will not be published.


*