LLB എൻട്രൻസ്: ദലിത് വിദ്യാർത്ഥികളുടെ ഫലം തടഞ്ഞ് വെച്ചു. ‘ജാതി’യില്‍ സംശയമുണ്ടെന്ന് മറുപടി

കഴിഞ്ഞ ജൂലൈ 18 ന് പ്രസിദ്ധീകരിച്ച പഞ്ചവത്സര LLB എൻട്രൻസ് പരീക്ഷാ ഫലത്തിൽ പട്ടിക ജാതി – പട്ടിക വർഗ വിദ്യാർത്ഥികളുടെ ഫലം തടഞ്ഞ് വെച്ചതിൽ ദുരൂഹത.46 പട്ടികജാതി വിദ്യാർത്ഥികളുടെയും 13 പട്ടിക വർഗ വിദ്യാർത്ഥികളുടെയും ഒരു ഈഴവ വിദ്യാർത്ഥിയുടെയും പരീക്ഷ ഫലമാണ് തടഞ്ഞു വെച്ചിരിക്കുന്നത്. ഈ 60 വിദ്യാർത്ഥികളുടെയും സീരിയൽ നമ്പറിന് നേരെ withheId എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വിദ്യാർത്ഥികൾ പട്ടികജാതി-പട്ടികവർഗ വിദ്യാർത്ഥികളാണോ എന്ന് സംശയമുള്ളതിനാൽ സമുദായ നിർണയത്തിനായി കീർത്താഡ്സിലേക്ക് അയച്ചിട്ടുണ്ടെന്നാണ്  എൻട്രൻസ് കമ്മീഷണറുടെ ഓഫീസിൽ നിന്നും അറിയിച്ചത്. എന്നാല്‍ സംശയമുണ്ടാകാനുള്ള കാരണം അന്വേഷിച്ചപ്പോള്‍ വിശദമാക്കാൻ അവർ തയ്യാറായില്ല.

റാങ്ക് ലിസ്റ്റ് തയാറാക്കുമ്പോൾ തന്നെ സംശയം പ്രകടിപ്പിച്ച് ഫലം തടഞ് വെക്കുന്നതിൽ മെറിറ്റും റിസർവേഷനും അട്ടിമറിക്കാനുള്ള നീക്കമാണെന്നതാണ് വിദ്യാര്‍ത്ഥികളെ ആശങ്കപ്പെടുത്തുന്നത്.

എറണാകുളം ജില്ലയിലെ പറവൂരിൽ താമസിക്കുന്ന ഉള്ളാടൻ – പട്ടിക വിഭാഗത്തിൽപ്പെട്ട സൗപർണിക രാജേശ്വരി എന്ന വിദ്യാർത്ഥിനി ആവശ്യമായ മുഴുവൻ രേഖകളും സമർപ്പിച്ചിട്ടും പരീക്ഷാ ഫലത്തിൽ ‘withheld’ രേഖപ്പെടുത്തുകയും Your result is withheld, the result will be available only after getting the clearance from the kirtads എന്ന് വിശദീകരണം നൽകുകയും ചെയ്തിരിക്കുന്നു എന്ന് കാണിച്ച് സൗപർണികയുടെ പിതാവും ആദി ദ്രാവിഡ സമുദായ മുന്നണി മധ്യമേഖല സെക്രട്ടറിയുമായ കെ.സോമൻ പറവൂർ പട്ടികവർഗ കമ്മീഷണർ, എൻട്രൻസ് കമ്മീഷണർ മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.

ശക്തമായ സമരത്തിനും സമര്‍ദ്ദങ്ങള്‍ക്കും ശേഷം വിദ്യാര്‍ത്ഥികളുടെ പേരുകള്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയെന്നും വിഷയത്തിന് താല്‍ക്കാലിക പരിഹാരമായെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രടറി അജീഷ് കിളിക്കോട്ട് പ്രതികരിച്ചു.

Be the first to comment on "LLB എൻട്രൻസ്: ദലിത് വിദ്യാർത്ഥികളുടെ ഫലം തടഞ്ഞ് വെച്ചു. ‘ജാതി’യില്‍ സംശയമുണ്ടെന്ന് മറുപടി"

Leave a comment

Your email address will not be published.


*